ഒരുപാട് അന്വേഷണങ്ങള്‍ക്കും, പഠനങ്ങള്‍ക്കും പ്രയത്‌നങ്ങള്‍ക്കുമൊടുവിലാണ് Zakeen ഓണ്‍ലൈന്‍ ഇസ്ലാമിക് ചാനല്‍ തുടക്കം കുറിച്ചത്.
ഇന്‍റെര്‍നെറ്റിന്‍റെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിന്‍റെയും അനന്ത സാധ്യതകള്‍ ഇസ്ലാമിക പ്രബോധനത്തിനും ആശയ വിനിമയത്തിനും വേണ്ടി ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന മലയാളത്തിലുള്ള ആദ്യത്തെ ചാനല്‍ സംരംഭമാണ് Zakeen.
 
തിന്മയുടെ അതിപ്രസരവുമായുള്ള ദൃശ്യ, ശ്രവ്യ മാധ്യമങ്ങളുടെ കുത്തൊഴുക്കില്‍ നിന്ന് നന്മയുടെ പാതയിലേക്ക് ജനങ്ങളെ ക്ഷണിക്കുവാനാണ്, Zakeen ലക്ഷ്യം വെക്കുന്നത്. ആത്മീയവും, മൂല്യവത്തും, ഉപയോഗപ്രദവുമായ പരിപാടികള്‍ ആവിഷ്‌കരിച്ച് ജനസമക്ഷം സമര്‍പ്പിക്കുക എന്നതാണ് സകീനിന്‍റെ പ്രധാന ലക്ഷ്യം.

പ്രസക്തി

ഇന്‍റെര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഒട്ടനവദി പരിപാടികള്‍ ഇന്ന് നമ്മുടെ മുമ്പില്‍ എത്തുന്നുണ്ട്. അവയില്‍ ഇസ്ലാമികവും അനിസ്ലാമികവും ഉണ്ട്. എന്നാല്‍ നിലവില്‍ ഇന്‍റെര്‍നെറ്റില്‍ ലഭ്യമായ ഇസ്ലാമിക പരിപാടികള്‍ വളരെ നിലവാരം കുറഞ്ഞ രീതിയിലാണ് നമുക്ക് വീക്ഷിക്കാന്‍ കഴിയുന്നത്, പ്രത്യേകിച്ച് മലയാളത്തിലുള്ളവ. ഈ അവസരത്തില്‍ വളരെ വ്യത്യസ്തമായും ഹൈ ഡെഫനിഷന്‍ നിലവാരത്തിലും നിര്‍മിച്ച സകീനിന്‍റെ അവതരണങ്ങള്‍ ജനശ്രദ്ധയാകര്‍ഷിക്കാനും അതുവഴി ഫലപ്രദമായി ഇസ്ലാമിന്‍റെ സന്ദേശം പ്രചരിപ്പിക്കുവാനും മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ ഉള്‍ക്കൊള്ളുവാനും സഹായകരമാകും.

പ്രവര്‍ത്തന രീതി

Zakeen ഒരു സ്വതന്ത്ര സംരംഭമാണ്. ഒരു വ്യക്തിയേയോ ഒരു പ്രസ്ഥാനത്തേയോ അത് പ്രതിനിധാനം ചെയ്യുന്നില്ല. ഏതെങ്കിലും ഒരു പ്രത്യേക മതരാഷ്ട്രീയ സംഘടനയുടെയോ വിഭാഗത്തിന്‍റെയോ കീഴില്‍ അല്ല സകീനിന്‍റെ പ്രവര്‍ത്തനം. പ്രമാണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സകീനിന്‍റെ പ്രവര്‍ത്തനങ്ങള്‍. വിദ്വേഷവും ഭിന്നതയുമുണ്ടാക്കുന്ന തര്‍ക്ക വിഷയങ്ങളും പ്രവര്‍ത്തനങ്ങളും Zakeen ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നതല്ല.
 
മുസ്ലീങ്ങള്‍ക്കിടയില്‍ സ്വന്തം ദീനിനെ പറ്റിയുള്ള അറിവ് വര്‍ധിപ്പിക്കുവാനും, ഇസ്ലാമിന്‍റെ സന്ദേശം മറ്റുള്ളവരില്‍ എത്തിക്കുവാനും, വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കെത്തന്നെ നന്മയില്‍ എല്ലാവര്‍ക്കും ഒരുമിച്ച് സഹകരിക്കുവാനും ഇന്‍ശാ അല്ലാഹ് Zakeen വേദിയാകും
 
ഇസ്ലാമിക ക്ലാസുകള്‍, ചര്‍ച്ചകള്‍, ആനുകാലിക വിഷയങ്ങള്‍, കൗണ്‍സലിങ്ങ്, ചോദ്യോത്തര പരിപാടികള്‍, ആധുനിക കാലഘട്ടത്തിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും, ഡോക്യുമെന്‍റെറികള്‍, പൊതു നന്മ ഉദ്ധേശിച്ചിട്ടുള്ള വിവിധയിനം വൈജ്ഞാനപരവും വിദ്യാസംബന്ധവുമായ പരിപാടികള്‍ തുടങ്ങി പല വിഷയങ്ങളും വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുവാന്‍ Zakeen ലക്ഷ്യമിടുന്നു. ഉപകാരമില്ലാത്ത എന്‍റെര്‍റ്റൈന്മെന്‍റെിന് പകരം, അറിവിനും വിജ്ഞാനത്തിനും ആണ് Zakeen ഊന്നല്‍ നല്‍കുന്നത്.

മറ്റു പ്രവര്‍ത്തനങ്ങള്‍

സകീനിന്‍റെ പ്രവര്‍ത്തങ്ങള്‍ വീഡിയോ ചാനലില്‍ മാത്രം ഒതുങ്ങുന്നതല്ല, സെമിനാറുകള്‍, വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ചുകൊണ്ടണ്ടുള്ള പരിശീലിന പരിപാടികള്‍, ദഅ്‌വ ട്രയിനിങ്ങ് പ്രോഗ്രാമ്മുകള്‍, ഇസ്ലാം സ്വീകരിച്ചവര്‍ക്ക് വേണ്ടണ്ടിയുള്ള ഓണ്‍ലൈന്‍ സംവിധാനം, ശാസ്ത്ര സാങ്കേതിക രംഗത്തെ ചലനങ്ങള്‍ പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി വിദ്യാര്‍ത്ഥികളും വിദഗ്ദ്ധരും ഉള്‍പ്പെടുന്ന സ്ഥിരം സമിതി, തുടങ്ങി സമൂഹത്തിന്‍റെ നന്മക്കും ഉന്നതിക്കും വേണ്ടണ്ടിയുള്ള മറ്റനേകം പദ്ധതികളും ഇന്‍ഷാ അല്ലാഹ് സകീനിന്‍റെ കുടക്കീഴില്‍ വരുന്നുണ്ടണ്ട്.
 
സകീനിൽ ഓരോ പരിപാടികള്‍ തയ്യാറാവുന്പോൾ അത് ഞങ്ങളുടെ വെബ്സൈറ്റ് വഴിയും യൂടൂബ് വഴിയും ഇന്‍ശാ അല്ലാഹ് ഞങ്ങള്‍ ലഭ്യമാക്കും. സകീന്‍ സാധാരണ TV ചാനല്‍ പോലെ ഒരു Continuous Broadcasting ചാനല്‍ അല്ല. ഇത് ഇത്തരത്തിൽ ഉള്ള ഒരു പുതിയ സംരംഭമായതിനാൽ തന്നെ ആരംഭത്തിൽ പരിപാടികളുടെ റിലീസ് പതുക്കെ ആയിരിക്കും, എന്നാലും ഇൻശ അല്ലാഹ് വൈകാതെ തന്നെ ഞങ്ങളുടെ പരിപാടികൽ ദ്രുതഗതിയിൽ മുന്നോട്ടുപോകുന്നതാണ്.