സുവിശേഷകന്‍ ബൈബിള്‍ തള്ളിപ്പറയുന്നത് എന്തുകൊണ്ട് ?

ക്രിസ്തു മത പ്രബോധന രംഗത്ത്‌ അരനൂറ്റാണ്ടിലേറെ വേദികള്‍ നിറഞ്ഞു നിന്ന ശ്രീ. തിരുവട്ടാര്‍ കൃഷ്ണകുട്ടിയും, ക്രൈസ്തവ കുടുംബത്തില്‍ ജനിക്കുകയും ബൈബിള്‍ പഠനത്തിലൂടെ ഇസ്ലാമിലെത്തുകയും ചെയ്ത മുഹമ്മദ് ഈസാ പെരുമ്പാവൂരും സംഘവും തമ്മില്‍ നടന്ന ഒരു ചര്‍ച്ചയില്‍, ഈസായുടെ ചോദ്യങ്ങള്‍ക് മുന്‍പില്‍ കൃഷ്ണൻകുട്ടി ഒരു വേള തന്റെ ക്രൈസ്തവ വിശ്വാസങ്ങളെ തന്നെ തള്ളി പറയുകയും ഇതേ കുറിച്ച് മുഹമ്മദ്‌ ഈസാ, സ്നേഹ സംവാദം എന്ന മാസികയില്‍ ” സുവിശേഷകന്‍ ബൈബിള്‍ തള്ളിപ്പറയുന്നു ” എന്ന ഒരു ലേഖനം എഴുതുകയുമുണ്ടായി .

ഇതിന് ഒരു മറുപടിയെന്നോണം, ഡോ. ജോണ്‍സന്‍ തേക്കടയിലിന്‍റെ നേതൃത്വത്തില്‍ തിരുവട്ടാര്‍ കൃഷ്ണകുട്ടിയെയും, അദ്ദേഹത്തിന്‍റെ കുടുംബത്തെയും ഉള്‍പ്പെടുത്തി ഒരു അഭിമുഖം സംഘടിപ്പിക്കപ്പെടുകയും അതില്‍ പ്രസ്തുത ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കൃഷ്ണന്‍ കുട്ടിയും കുടുബവും നിഷേധിക്കുകയും ഈസാ കെട്ടിച്ചമച്ച കാര്യങ്ങളാണിവ എന്ന മട്ടില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുകയും അത് യൂടൂബില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അതിലുടനീളം മുഹമ്മദ് ഈസാക്കെതിരെ വ്യക്തിപരമായ പല ആരോപണങ്ങളും ഉന്നയിക്കുകയുമുണ്ടായി.

മുഹമ്മദ്‌ ഈസാ തന്റെ സത്യസ്ധത, പ്രസ്തുത സംഭാഷണത്തിന്റെ വിശദാംശങ്ങളും അനുഭവങ്ങളും, റിക്കോർഡ് ചെയ്ത തെളിവുകളുടെ അടിസ്ഥാനത്തിൽ Zakeen ടിവിയുമായി പങ്കുവക്കുകയാണ് ഈ ചര്‍ച്ചയില്‍.
 

തിരുവട്ടാര്‍ കൃഷ്ണകുട്ടിയെയും കുടുംബത്തെയും ഉള്‍പ്പെടുത്തി നടത്തിയ അഭിമുഖം
http://www.youtube.com/watch?v=qAKAqpU1F6o
http://www.kaithiri.com/video/news/rk-interview
സ്നേഹ സംവാദം മാസികയില്‍ വന്ന ലേഖനം
http://samvadammonthly.com/article.php?a=322