ഈ പ്രപഞ്ചവും അതിലെ സര്‍വ്വ ചരാചരങ്ങളും ആകസ്മികവും അലക്ഷ്യവുമായ മാറ്റങ്ങളുടെ സൃഷ്ടിപ്പാണ് എന്ന അന്ധവിശ്വാസം വിശ്വസിക്കാന്‍ ഞാന്‍ ഒരുക്കമല്ല. ഈ പ്രപഞ്ചം ഈ രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ഇവിടെ അനാദിയായി നിലനിന്നിരുന്നു എന്ന് വിശ്വസിക്കുന്നതിനേക്കാള്‍ യുക്തിഭദ്രമായ നിലപാട് ഈ പ്രപഞ്ചത്തിനു പിന്നിലെ ഒരു ശക്തി അനാദിയായി ഇവിടെ നിലനിന്നിരുന്നു എന്ന് വിശ്വസിക്കുന്നതാണ്‌…

ഇപ്പോഴുള്ള ശാസ്ത്രഗവേഷണങ്ങള്‍ അനുസരിച്ച് ഭൂമിയില്‍ ആകസ്മികമായി ജീവന്‍ ഉണ്ടാവില്ലെന്നത് ബോധ്യപ്പെട്ട സംഗതിയാണ്. കൊട്ടിഘോഷിക്കപ്പെട്ട ജീവോൽപത്തി സിദ്ധാന്തങ്ങളെല്ലാം ഏതാനും പതിറ്റാണ്ടുകള്‍ കൊണ്ട് ഇതുവരെ അവകാശപ്പെട്ടതെല്ലാം നിഷേധിക്കേണ്ട ഗതികേടിലാണ് എത്തിപ്പെട്ടിരിക്കുന്നത്. ശാസ്ത്ര ഗവേഷണങ്ങളുടെ വെളിച്ചത്തിലാണ് ഞങ്ങള്‍ നിരീശ്വരവിശ്വാസികള്‍ ആയതെന്ന് അവകാശപ്പെടുന്നവര്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഒരു ശാസ്ത്രസിദ്ധാന്തം പോലുമില്ലാത്ത ദയനീയസ്ഥിതിയില്‍ ആണിന്ന്.

കൊട്ടിഘോഷിക്കപ്പെട്ട ജീവോല്‍പ്പത്തി സിദ്ധാന്തങ്ങളെല്ലാം തെറ്റായ അന്തരീക്ഷ മാതൃകകളില്‍ ആയിരുന്നു എന്നും ഭൂമിയുടെ ആദിമ അന്തരീക്ഷത്തില്‍ ആകസ്മികമായി ജീവന്‍ ഉരുത്തിരിഞ്ഞുണ്ടാവാന്‍ സാധ്യത വിരളമാണെന്നും വരെ പറയാന്‍ ശാസ്ത്രം നിര്‍ബന്ധിതമായിരിക്കുന്നു. ജീവോല്പ്പത്തി പരീക്ഷണങ്ങളുടെ അടിസ്ഥാനമായ ഭൂമിയുടെ ആദിമ അന്തരീക്ഷത്തെ കുറിച്ചുള്ള ധാരണകള്‍ വരെ ശാസ്ത്രലോകം ഇതിനകം നിരാകരിച്ചു കഴിഞ്ഞു. നാസയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു ശാസ്ത്രലേഖനത്തില്‍ ഇങ്ങനെ വായിക്കാം ““We can now say with some certainty that many scientists studying the origins of life on Earth simply picked the wrong atmosphere” (E. Bruce Watson- Institute Professor of Science at Rensselaer ,Newyork ) — source.

അനുകൂല സാഹചര്യത്തില്‍ ആകസ്മികമായി ഒരു പ്രോടീന്‍ തന്മാത്ര രൂപപ്പെടാനുള്ള സാധ്യത 10113 ല്‍ ഒന്ന് മാത്രമാണ്. അത്തരം ആയിരക്കണക്കിന് വ്യത്യസ്ത പ്രോടീനുകള്‍ വേണം ഒരു ജീവന് . ഒരു തരം പ്രോടീനുകള്‍ അല്ല, വിവിധതരം പ്രോടീനുകള്‍ ഈ സാധ്യതകളെ ഉപയോഗപ്പെടുത്തി പരസ്പരം കൂടിച്ചേര്‍ന്നത്‌ എങ്ങനെയെന്നു വിശദീകരിക്കാന്‍ ഏറെ പാടുപെടേണ്ടി വരും.ചിന്തിക്കുന്നുവെങ്കിൽ, ജീവന്‍ ഏറ്റവും സങ്കീര്‍ണ്ണവും കണിശമായ കൃത്യതയോടെ നിര്‍മ്മിക്കപ്പെട്ടതുമാണ് എന്ന് മനസ്സിലാക്കാന്‍ ആര്‍ക്കാണ് പ്രയാസം ?

യഥാര്‍ത്ഥ യുക്തിവാദികള്‍ നിരീശ്വര വിശ്വാസികളല്ല. ദൈവത്തെ മനസ്സിലാക്കിയവരാണ് യഥാര്‍ത്ഥ യുക്തിവാദികള്‍ . ഈ കാണുന്ന സൃഷ്ടികള്‍ മുഴുവനും ഒരു സൂപ്പര്‍ ഇന്റലിജന്‍സിന്റെ സൃഷ്ടിയാണ് എന്ന് മനസ്സിലാക്കുന്നതാണ് കൂടുതല്‍ യുക്തിപരം. ജീവന്‍ എങ്ങനെ ഉണ്ടായി എന്നുപോലും എത്തുംപിടിയും കിട്ടാതെ നില്‍ക്കുമ്പോഴാണ് നിരീശ്വരവാദത്തിന്റെ മേല്‍ക്കുപ്പായമിട്ട ചിലര്‍ എല്ലാം ശാസ്ത്രം കണ്ടെത്തി, ദൈവം അതോടെ ഇല്ലാതെയായി എന്നൊക്കെ അവകാശപ്പെടുന്നത്. എത്ര കോടി വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഭൂമിയില്‍ ആകസ്മികമായി ജീവനോ ആദ്യത്തെ പരമകണത്തില്‍ നിന്ന് ഇക്കാണുന്ന സങ്കീര്‍ണ്ണഘടനയുള്ള ജീവികളോ ക്രമാനുഗതമായി പരിണമിച്ച് ഉണ്ടാവിലെന്നു ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവും.

എല്ലാം സ്വയം ഉണ്ടായി എന്ന് പറയുന്ന നിരീശ്വരാന്ധ വിശ്വാസികള്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ജീവോല്‍പ്പത്തി സിദ്ധാന്തങ്ങള്‍ തല്‍ക്കാലം മാറ്റിവെച്ചാലും ജൈവ പരിണാമം വിശദീകരിക്കുവാന്‍ നിങ്ങള്‍ക്കാവുമോ ? എന്തുകൊണ്ടാണ് നമ്മുടെ കണ്ണുകള്‍ ശരീരത്തിന്‍റെ മുന്‍വശത്തായത്? പിന്‍വശത്ത് കണ്ണ് ഉണ്ടാവാതിരുന്നത് എന്തുകൊണ്ടാണ് ? എങ്ങനെയാണ് രണ്ടുകണ്ണുകളും ഏകോപിച്ച് ഒരു ചിത്രം നമുക്ക് നല്‍കുന്നത്? കണ്ണുകള്‍ പരിണാമത്തിന്റെ സൃഷ്ടി ആയിരുന്നു എങ്കില്‍ ഈ ഏകോപനം എങ്ങനെ ഉണ്ടായി? (ഈ ചോദ്യത്തില്‍ യുക്തിയുണ്ടോ എന്ന് മനസ്സിലാകണമെങ്കില്‍ കണ്ണിന്‍റെ പ്രവര്‍ത്തനത്തെകുറിച്ച് അറിയണം)

കോശം

കോശം

കോശത്തിന്‍റെ അതിസങ്കീര്‍ണ്ണത (irreducible complexity ) നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കോശഘടകങ്ങള്‍ നിരന്തരം അതിസങ്കീര്‍ണ്ണ മാര്‍ഗ്ഗങ്ങളിലൂടെ പരസ്പരം സംവേദനം നടത്തിക്കൊണ്ടിരിക്കുന്നു. ഈ ഘടകങ്ങള്‍ എല്ലാം പരസ്പര ഏകോപനത്തോടെ ഒന്നിച്ചു പ്രവര്ത്തിക്കുന്നവയും ഒന്നിന് മറ്റൊന്നില്ലാതെ പ്രസക്തിയില്ലാത്തവയുമാണ്. എങ്ങനെയാണ് പരസ്പരം ഏകോപനത്തോടെ പ്രവത്തിക്കുന്ന ഈ ഘടകങ്ങള്‍ ഒരു സൂക്ഷ്മ കോശത്തിനകത്തു സംവിധാനിക്കപ്പെട്ടിരിക്കുന്നത്?. എങ്ങനെ വ്യത്യസ്ത ധര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു പോരുന്ന കോടാനുകോടി കോശങ്ങള്‍ ഒരേ ഏകോപനത്തോടെ ഒരു ജീവിയുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്നു?. ആരാണ് അവയ്ക്ക് അവയുടെ ധര്‍മ്മങ്ങള്‍ പഠിപ്പിച്ചു കൊടുത്തത്? ഒരു ചെറിയ കോശത്തിന്റെ ഘടന പോലും അതീവ സങ്കീര്‍ണ്ണമാണ്.

 
നാം ഇന്ന് ഉണ്ടാക്കിയെടുക്കുന്ന മൈക്രോ ചിപ്പുകള്‍ പോലും ഒരു കോശത്തിന്‍റെ നാലയലത്ത് വരില്ല. റിച്ചാര്‍ഡ് ഡോക്കിന്‍സിന്‍റെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ ” ഒരു കോശത്തിന്‍റെ ന്യൂക്ലിയസ്സില്‍ മാത്രം 30 വോള്യം വരുന്ന എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ ഉള്‍കൊള്ളുന്ന വിവരത്തെക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു”.ബുദ്ധിയുള്ള മനുഷ്യന്‍ വര്‍ഷങ്ങളോളം ഗവേഷണം നടത്തി ഉണ്ടാക്കുന്ന ഈ ചിപ്പുകള്‍ പോലും വളരെ ലളിതമായ സൃഷ്ടി ആണെന്നിരിക്കെ അതിസങ്കീര്‍ണ്ണമായ നമ്മുടെ ശരീരത്തിലെ കോടാനുകോടി ചിപ്പുകള്‍ വെറുതെ അലക്ഷ്യമായി ഉണ്ടായി എന്ന് വിശ്വസിക്കുന്നതല്ലേ അന്ധ വിശ്വാസം ?
 
വളരെ ലളിതം എന്ന് കരുതുന്ന ഉപകരണങ്ങള്‍ക്ക് പിന്നില്‍ പോലും ഒരു ബുദ്ധി പ്രവര്‍ത്തിക്കണം. ഒരു എലിപ്പെട്ടി (എലിക്കെണി) സ്വയം ഉണ്ടാകും എന്ന് വിശ്വസിക്കാന്‍ എത്ര നിരീശ്വരമതക്കാര്‍ മുന്നോട്ടു വരും? എലിപ്പെട്ടി വളരെ ലളിതമായ ഒരു സംവിധാനമാണ്. എത്ര കോടി വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഒരു എലിക്കെണി ആകസ്മികമായി അലക്ഷ്യമായ ചലനങ്ങളിലൂടെ സ്വയം ഉണ്ടാവില്ല എന്ന് നമുക്ക് ഉറപ്പല്ലേ ? ഏതു സാധ്യതാ ശാസ്ത്രമെടുത്താലും ഈ ലളിത സംവിധാനം ആകസ്മികമായി ഉണ്ടാവാന്‍ ഒരു സാധ്യതയുമില്ല. എങ്കില്‍ പിന്നെ എങ്ങനെയാണ് ഈ കാണുന്ന മുഴുവന്‍ സങ്കീര്‍ണ്ണ പ്രകൃതിയും സര്‍വ്വ ചരാചരങ്ങളും വെറുതെ ഉണ്ടായി എന്ന് വിശ്വസിക്കുന്നത്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ സര്‍ ഫ്രെഡ് ഹോയലിന്‍റെ അഭിപ്രായത്തില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ബോയിംഗ് 747 വിമാനത്തിന്‍റെ ഭാഗങ്ങള്‍ ഒരു ചുഴലി കൊടുങ്കാറ്റില്‍ വളരെ കൃത്യമായി പരസ്പരം കൂടി ചേര്‍ന്ന് ഒരു വിമാനമായി മാറുന്നത് പോലെ ഒരു സാധ്യതയാണ് സങ്കീര്‍ണ്ണ പ്രകൃതിയോടെയുള്ള ജീവികള്‍ ആകസ്മികമായി ഉണ്ടായി എന്ന് പറയുന്നത്.

ഞാന്‍ വീണ്ടും ആവര്ത്തിക്കുന്നു. നിരീശ്വര വിശ്വാസികള്‍ യുക്തിവാദികള്‍ അല്ല തന്നെ. നിങ്ങളുടെ വിശ്വാസം കണ്ണടച്ച് ഇരുട്ടാക്കുന്ന ഏര്‍പ്പാട് മാത്രമാണ്. കുറെ ഇരുമ്പ് കഷ്ണങ്ങള്‍ ഒരു തകരപ്പാട്ടയില്‍ ഇട്ടു കുലുക്കിയാല്‍ ഒരു വാച്ച് ഉണ്ടാവില്ല എന്ന് നിങ്ങള്‍ വിശ്വസിക്കുന്ന പോലെ തന്നെ കുറേകാലം കാറ്റും വെയിലും മഞ്ഞും കൊണ്ടാല്‍ സംഗതികള്‍ ഒക്കെ സ്വയമേ രൂപപ്പെട്ടു കൊള്ളും എന്ന് വിശ്വസിക്കാന്‍ ഞങ്ങളും ഒരുക്കമല്ല. യുക്തിപരമായി ചിന്തിക്കാന്‍ മനുഷ്യനോടു എഴുന്നൂറില്‍ അധികം തവണ പഠിപ്പിച്ച ഒരു ഗ്രന്ഥമാണ് ഞങ്ങളുടെ റഫറന്‍സ്. മനുഷ്യന്‍റെ ചിന്തകളെ ഉദീപിപ്പിച്ചു കൊണ്ട് യുക്തിപരമായി തീരുമാനിക്കാന്‍ ആണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. പ്രാകൃതരായ മനുഷ്യരോട് തെനീച്ചയിലേക്കും ഉറുമ്പുകളിലേക്കും, പക്ഷികളിലേക്കും, പര്‍വ്വതങ്ങളിലേക്കും, മൃഗങ്ങളിലേക്കും, സ്വന്തം ശരീരത്തിലേക്കും ചിന്തകള്‍ പായിച്ചു യുക്തിപൂര്‍വ്വം ചിന്തിക്കാന്‍ ആണ് ആ ഗ്രന്ഥം ആവശ്യപ്പെട്ടത്.

എന്റെ യുക്തി ദൈവത്തെ നിഷേധിക്കുകയല്ല. ഒരായിരം തെളിവുകളോടെ ദൈവവിശ്വാസത്തിന് അടിവരയിടുകയാണ്. ഞങ്ങള്‍ തന്നെയാണ് യുക്തിവാദികള്‍ !!

yukthi-quote

ലേഖകൻ: നസറുദ്ദീൻ മണ്ണാർക്കാട്

RELATED ITEMS

33 thoughts on “ഞാന്‍ എന്ത് കൊണ്ട് യുക്തിവാദി ആയി ?

 1. amazing !!! സൂറത്ത്:ഖിയാമ: നിങ്ങളുടെ അസ്ഥിപന്ജരങ്ങള്‍ ഒരുമിച്ചു കൂട്ടാന്‍ ദൈവത്തിന് കഴിയില്ലെന്നാണോ മനുഷ്യന്‍ വിജാരിക്കുന്നത് നാം അവന്‍റെ വിരല്‍ തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ!!!

 2. യുക്തിഭദ്രമായി ദൈവത്തെയും പ്രപഞ്ചത്തെയും ജീവിതത്തെയും നോക്കിക്കാണുന്ന ദൈവ വിശ്വാസി ആണ് യഥാര്‍ത്ഥ യുക്തിവാദി .
  ഇപ്പോള്‍ യുക്തിവാദികള്‍ എന്ന് അറിയപ്പെടുന്നവര്‍ അഹങ്കാരവും ,മുന്‍ വിധിയും കൊണ്ട് ദൈവം ,പ്രപഞ്ചം ,ജീവിതം എന്നിവയെ കുറിച്ച് മിഥ്യാ ധാരണയില്‍ സത്യനിഷേധം സ്വീകരിച്ചവരാണ് .

  "നാം അവരുടെ മുന്നിലൊരു മതില്‍ക്കെട്ടുയര്‍ത്തിയിട്ടുണ്ട്. അവരുടെ പിന്നിലും മതില്‍ക്കെട്ടുണ്ട്. അങ്ങനെ നാമവരെ മൂടിക്കളഞ്ഞു. അതിനാലവര്‍ക്കൊന്നും കാണാനാവില്ല."

  നീ അവര്‍ക്കു താക്കീതു നല്‍കുന്നതും നല്‍കാതിരിക്കുന്നതും ഒരുപോലെയാണ്. എന്തായാലും അവര്‍ വിശ്വസിക്കുകയില്ല. "

  " നിന്റെ താക്കീതുപകരിക്കുക ഉദ്ബോധനം പിന്‍പറ്റുകയും ദയാപരനായ അല്ലാഹുവെ കാണാതെ തന്നെ ഭയപ്പെടുകയും ചെയ്യുന്നവര്‍ക്കു മാത്രമാണ്. അതിനാലവരെ പാപമോചനത്തെയും ഉദാരമായ പ്രതിഫലത്തെയും സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുക."

  " നിശ്ചയമായും നാം മരിച്ചവരെ ജീവിപ്പിക്കുന്നു. അവര്‍ ചെയ്തുകൂട്ടിയതും അവയുടെ അനന്തര ഫലങ്ങളും നാം രേഖപ്പെടുത്തുന്നു. എല്ലാ കാര്യങ്ങളും നാം വ്യക്തമായ ഒരു രേഖയില്‍ കൃത്യമായി ചേര്‍ത്തിരിക്കുന്നു."
  (Quran ,chapter,36,Yasin:9-12)

 3. ഈ പ്രപഞ്ചത്തിനു പിന്നിലെ ഒരു ശക്തി അനാദിയായി ഇവിടെ നിലനിന്നിരുന്നു എന്ന് വിശ്വസിക്കുന്നത് യുക്തിതന്നെയാണ്‌ സംശയമില്ല.

  അതിലെ മനുഷ്യ സ്രിഷ്ടിപ്പിന്റെ ലക്ഷ്യം തന്റെ പന്ചെന്ത്ര്യങ്ങൾ കൊണ്ട് തിരിച്ചരിയാൻ കഴിയാത്ത ഈ പ്രപഞ്ചത്തിനു പിന്നിലെ ആ ശക്തി യെ മാത്രം ദൈവമെന്നു വിശ്വസിച്ചില്ലെങ്കിൽ ആ ശക്തി വെറും നിസാരനായ മനുഷ്യനെ പരലോകത്ത് വച്ച് ചുട്ടു കരിക്കാൻ വേണ്ടി യുള്ളതാണ് എന്നതിന്റെ യുക്തി എന്താണ് ?

  വെറും സംശയം മാത്രമാണ് പഠിക്കാമല്ലോ ?

 4. തന്നെ സ്തുതിചില്ലെങ്കില്‍ നരകത്തില്‍ ഇട്ടു പൊരിക്കും എന്ന് ഭീഷണി മുഴക്കുന്ന,അറേബ്യയിലെ ഒരുവനെ പെന്നുകെട്ടാനും കൊള്ളമുതല്‍ പങ്കിടാനും കയ്യാളായി നില്‍ക്കുന്ന കോമഡി കഥാപാത്രമാണോ താങ്കളുടെ ആ ''ശക്തി "" :p

 5. ഈ പ്രപഞ്ചത്തിനു പിന്നിലെ ഒരു ശക്തി അനാദിയായി ഇവിടെ നിലനിന്നിരുന്നു എന്ന് വിശ്വസിക്കുന്നത് യുക്തിതന്നെയാണ്‌ സംശയമില്ല. പക്ഷെ ആ ശക്തി ഷിജു പറഞ്ഞതുപോലുള്ള കാര്യങ്ങൾ എഴുതിവച്ച്ചിട്ടുള്ള, 270,000,000 നിരപരാതികളുടെ കസാപ്പിനു കാരണമായ ഒരു പുസ്ത്തകത്ത്തിൽമാത്രമാനിരിക്കുന്നത് എന്ന് പറയുന്നത് തെറ്റ്. http://www.youtube.com/watch?v=jbPIgSNfuzE&feature=player_embedded

 6. പ്രയ സുഹൃത്ത്… സതീഷിന്… ആദ്യമേ പറയട്ടെ…. തര്ക്കികാനോ… എന്രെ വീക്ഷണത്തെ താങ്കളുടെ മേല് അടിച്ചേല്പികാനോ ഉദ്ദേശിച്ചല്ല ഈ മറുപടി…. എന്ന് മാത്രവുമല്ല… താങ്കളുടെ ഏഴയത്തെത്താനുള്ള അകാദമിക വിദ്യാഭ്യാസമുള്ളവനുമല്ല ഈയുളളവന്… എങ്കിലും താങ്കള് പരാമര്ശിച്ച വിഷയത്തില് എനിക്കുള്ള ചില വിയോജിപ്പുകള് സന്മസ്സോടെ ചൂണ്ടിക്കാണിക്കുകയും… അതുമഖേനെ താങ്കളുടെ ധാരണ തെറ്റാണെങ്കില് (എന്രെ അറിവും അനുഭവും വെച്ച് അത് തെറ്റാണെന്നാണ് എന്രെ ബോധ്യം) അത് തിരുത്തപ്പെടാന് സാധ്യമായെങ്കിലോ എന്ന എളിയ ഉദ്ദേശ്യമേ ഈ കുറിപ്പിനുള്ളൂ… താങ്കള് ഉദ്ദേശിച്ച പുസ്തകം പരിശുദ്ധ ഖുര്ആനാണെന്ന് ഞാന് മനസ്സിലാക്കുന്നു… ഖുര്ആന് ദൈവം തമ്പുരാന് തന്രെ പ്രജകള്ക്ക് നേര് വഴി കാണിക്കാന് ഇറക്കിയ ഗ്രന്ഥങ്ങളില് പെട്ട ഗ്രന്ഥമാണ്… ദൈവം തന്രെ അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബിവഴിയാണ് ഖുര്ആന് ഇറക്കിയത്.. മുഹമ്മദ് നബിക്ക് മുമ്പും പ്രവാചകന്മാര് വഴി വേദ ഗ്രന്ഥങ്ങളിറക്കിയട്ടുണ്ട് (ദാവീദ്, ഈസാ..(യേശു)…മൂസാ (മോസസ്))

 7. ഖുര്ആന്രെ പ്രതിപാദ്യം മനുഷ്യനാണ്… അത് മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്ച്ച ചെയ്യുന്നു…. മനുഷ്യന്രെ യാഥാര്ത്ഥ്യം.. തുടക്കം…ഒടുക്കം..ഭൂമിയിലെ (ഈ പ്രപഞ്ചത്തിലെ) ജീവിതം… ഭൂമിക്ക് ശേഷം… ജീവിത ലക്ഷ്യം… ജീവിത രീതി.. നന്മ-തിന്മകളുടെ മാനദണ്ഡം… മാനുഷിക പ്രവര്ത്തനങ്ങളുടെ പ്രചോദനം… മനുഷ്യ ബന്ധങ്ങളുടെ (പിതാവ്, മാതാവ്, മക്കള്, മരുമക്കള്, പേരക്കിടാങ്ങള്, സുഹൃത്തുക്കള്, അയല് വാസികള്, നാട്ടുക്കാര്, ദേശനിവാസികള്, അയല് ദേശക്കാര്)മാനദണ്ഡം… മാനുഷിക വികാരങ്ങള്(സ്നേഹം, ദേഷ്യം, വാല്സല്യം, കാമം, നിരാശ..etc)… ജീവിത ഘട്ടങ്ങള്… (ബാല്യം….കൌമാരം,യൌവനം..വാര്ദ്ധക്യം..) സല്ഗുണങ്ങള്, ചീത്തസ്വഭാവങ്ങള്…. പ്രകൃതി പ്രതിഭാസങ്ങള്…. പ്രകൃതിയും മനുഷ്യനും തമ്മിലെ ബന്ധം… പ്രകൃതിയോടുള്ള നിലപാട്…. ശാസ്ത്ര സത്യങ്ങള്.. ദിന ചര്യകള്…. കുടുംബം… കുടുംബത്തിലെ അംഗങ്ങളുടെ..ഉത്തരവാദിത്തങ്ങള്…ബാധ്യതകള്…. ലൈഗിംക ബന്ധം… പ്രസവം… മുലയൂട്ടല്… കുട്ടികളോടുള്ള പെരുമാറ്റമര്യാദ…. വിവാഹം… രാഷ്ട്രം…. രാഷ്ട്രീയ കാര്യങ്ങള്….. തെരെഞ്ഞെടുപ്പ്…. ആഭ്യന്തര ഭദ്രത… നിയമങ്ങള്…(സിവില്….ക്രിമിനല്) കോടതി…ശിക്ഷ…. ജോലികള്… ഉത്തിവാദിത്തങ്ങള്.. സാമ്പത്തിക വ്യവഹാരങ്ങള്.. വരുമാനത്തിന്രെ സ്രോതസ്സുകള്… സാമ്പത്തിക വിനിമയത്തിലെ നിയമങ്ങള്…. കടം… പലിശ.. ദാനം…നിര്ബന്ധദാനം… കൃഷി…. കാര്ഷിക വിളകള്… മൃഗങ്ങള്, പക്ഷികള്..തേനീച്ചയുടെ ജീവിതം,എട്ടുകാലിയുടെ….ഉറുമ്പിന്രെ ജീവിതം…. മരങ്ങള്, സസ്യങ്ങള്.. സ്വര്ഗ്ഗം, നരകം, പരലോകം, ഖബര് ജീവിതം… മരണ വേള… സുഹൃത്തേ… അതിന്രെ…ഉള്ളടക്കത്തെക്കുറിച്ചെഴുതാന്…. ഞാനശക്തനാണ്… താങ്കള് ഒരിക്കലെങ്കിലും ഖുര്ആന് വായിച്ചിട്ടുണ്ടെങ്കില് ഇങ്ങിനെ ഒരു പരാമര്ശം നടത്താന് മുതിരുകയില്ലെന്ന് ഞാന് ധരിക്കുന്നു… ഒരു എളിയ സുഹൃത്തിന്രെ…. അപേക്ഷയായി കണക്കാക്കി താങ്കള്… ഖുര്ആന്രെ ആശയമൊന്ന് മനസ്സിലാക്കാന് ശ്രമിക്കുമെന്ന് വിനീതനായി അപേക്ഷിക്കുന്നു… നിറഞ്ഞ സ്നേഹത്തോടെയാണ് ഞാന് ഈ അപേക്ഷ താങ്കളുടെ മുന്നില് വെക്കുന്നത്…. ഖുര്ആന് മുഖേനെ എനിക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന ആത്മ സംതൃപ്തിയും..ജീവിത സൌഖ്യവും നാളെ ലഭിക്കേണ്ട അറ്റമില്ലാത്ത അനുഗ്രഹമായ സ്വര്ഗ്ഗവും താങ്കള്ക്കു കൂടിയുള്ളവന് ആഗ്രഹിക്കുന്നു…. അതല്ല…താങ്കള് ഖുര്ആന് പഠിച്ച് മനസ്സിലാക്കിയിട്ടാണ് ഈ നിലപാടിലെത്തിയതെങ്കില് ഈയുള്ളവനോട് ക്ഷമിച്ചാലും… എനിക്കു കൂടി താങ്കളുടെ ആശയങ്ങളിലേക്ക് ഒരു വഴികാണിച്ചുതന്നാലും…. ഏറ്റവും നല്ലതിനെ സ്വീകരിക്കാനാണല്ലോ… ഓരോരത്തരും ആഗ്രഹിക്കുന്നത്.. എന്രെ വാക്കുകള് ഹൃദയത്തില്നിന്നുള്ളവയാണ്…. സ്ഖലിതങ്ങള് സംഭവിച്ചിട്ടുണ്ടെങ്കില് ക്ഷമിക്കുക… സ്നേഹത്തോടെ………..

 8. ശുദ്ധ വിഡ്ഢിത്തം ,,,,,,,,, ഇതൊന്നും ആര്‍ക്കും ആധികാരികമായി സമര്‍ഥിക്കാന്‍ കഴിയുന്ന ഒന്നല്ല..ആയിരുന്നിടത്തോളം കാലം….ഇപ്പോള്‍ നിലവില്‍ ഉള്ളതൊക്കെ തന്നെ സത്യം…………………………………………………

 9. Nabeel Illikkal Valare nalle explanation Nabeel…. Thankale pole thanne khuran vaayikkunna (manasilakkunna) oro vyakthiyude vaakukalilum, pravarthiyilum ee mithathwam undakaname ennu prarthikkunnu…

 10. Nabeel Illikkal ഖുര്ആന് ദൈവം തമ്പുരാന് തന്രെ പ്രജകള്ക്ക് നേര് വഴി കാണിക്കാന് ഇറക്കിയ ഗ്രന്ഥങ്ങളില് പെട്ട ഗ്രന്ഥമാണ്… ദൈവം തന്രെ അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബിവഴിയാണ് ഖുര്ആന് ഇറക്കിയത്.. മുഹമ്മദ് നബിക്ക് മുമ്പും പ്രവാചകന്മാര് വഴി വേദ ഗ്രന്ഥങ്ങളിറക്കിയട്ടുണ്ട് (ദാവീദ്, ഈസാ..(യേശു)…മൂസാ (മോസസ്)) >>>>

  ഇത്രേം മനുഷ്യനേം ജീവജാലങ്ങലേം സൃഷ്‌ടിച്ച സൊ കോള്‍ഡ്‌ തമ്പുരാന് വേദപുസ്തകങ്ങള്‍ നേരിട്ട് ഇറക്കി കൂടെ? അതിനു എന്തിനാണ്.. പ്രവാചകന്‍ എന്ന് പേരുള്ള ഇടനിലക്കാരന്‍?

 11. Ashidh Karthikeyan പ്രവാചകന്മാര്‍ മനുഷ്യര്‍ക്ക്‌ ഭൂമിയില്‍ ജീവിച്ചു മാത്രക കാണിക്കാന്‍ വന്നവരാണ്. ദൈവം നേരിട്ട് വന്നാല്‍ മനുഷ്യര്‍ പറയും, ഇതൊക്കെ ദൈവത്തിനെ കഴിയു, മനുഷ്യന് കഴിയില്ല എന്ന്.

 12. ''പറയുക…..ഏ സത്യനിഷേധികളേ….നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല….ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല….ഞാന്‍ ആരാധിക്കുന്ന ഒന്നിനെ നിങ്ങളും ആരാധിക്കാനും പോകുന്നില്ല…..നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാനും ആരാധിക്കാന്‍ പോകുന്നില്ല…..
  എനിക്ക് എന്റെ മതം….നിങ്ങള്‍ക്ക് നിങ്ങളുടെ മതം….''

  (ഖുര്‍ആന്‍; സൂറത്ത് കാഫിറൂന്‍)

 13. എല്ലാം മനസ്സിലാക്കാനും വിശ്വസിക്കാനുമാണ് ആ ശക്തി മനുഷ്യന് ബുദ്ധി നല്‍കിയിരിക്കുന്നത്….
  മനുഷ്യന്‍= മനനം ചെയ്യുന്നവന്‍ എന്നാണ് അര്‍ഥം…..
  എന്താണ് മനുഷ്യന്‍ എന്നും താന്‍ ഈ ഭൂമിയില്‍ ജന്മം കൊണ്ടത് എന്തിനാണെന്നും തന്റെ റോള്‍ എന്താണെന്നും കൃത്യമായി അവന്‍ മനസ്സിലാക്കണം……

  ഖുര്‍ആന്‍ പറഞ്ഞതിങ്ങനെയാണ്…….ചിന്തിക്കുന്നവര്‍ക്കാണ് രക്ഷാമാര്‍ഗം…..

  നിങ്ങള്‍ക്ക് ചിന്തിക്കാന്‍ നിങ്ങളുടേതായ യുക്തികള്‍ ഉണ്ടാവും….
  താല്‍പര്യങ്ങള്‍ ഉണ്ടാവാം…അതിലൊന്നും ഞാന്‍ ഇടപെടുന്നില്ല……
  ഒരു കാര്യം മാത്രം…..എന്താണ് യഥാര്‍ഥ സത്യമെന്നും സത്യമാര്‍ഗം എന്നും മനസ്സിലാക്കാനുള്ള ബുദ്ധി മനുഷ്യന്റെ തലച്ചോറിനുണ്ട്…..
  അത് കൃത്യമായി ഉപയോഗിക്കുകയാണ് വേണ്ടത്……

  വ്യക്തി പ്രായപൂര്‍ത്തിയായതിനു ശേഷം അവന്‍ ചിന്തിക്കുന്നതിന്റേയും ചെയ്യുന്നതിന്റേയും ഉത്തരവാദിത്വം അവന്‍ ഏറ്റെടുക്കണം…..
  നിങ്ങള്‍ അതിനു തയ്യാറാണെങ്കില്‍ ഓ.കെ….

  മരണം….എന്ന സത്യത്തില്‍ വിശ്വാസമുണ്ടല്ലോ……..അതെങ്കിലും വേണം…….ഈ ധൈര്യം നിലനില്‍ക്കുന്നുവെന്ന് പറയാന്‍…..
  ദൈവത്തെ നിന്ദിക്കുന്നത് ഇബലീസ് എപ്പോള്‍ അല്ലാഹുവിനെ നിഷേധിച്ചുതുടങ്ങിയോ അപ്പോമുതല്‍ തുടങ്ങിയതാണ്…..
  നിങ്ങള്‍ നേരായ മാര്‍ഗത്തിലാണെന്നുള്ള വിശ്വാസം നിങ്ങളെ രക്ഷിക്കട്ടേ………

 14. Quran 8.12

  TERROR MEANS പേടി ,ഭയം
  terrorism meanz ഭീകര പൃവര്‍തതനം
  Mr.satheesh. thankal quraninte oru verse mathram nokkiyanu samsarikkunnath.. quran 8.12 says.. sathya nishedhikalude manasil bayam ittu kodukkum.
  Kazhuthukalkku mele ningal vetti kolluka . Enna versinte situation ningal nokkiyittundo? Athu parayunnath yudha samayath anu.. sathya vishwasikalum sathya nushedhikalum thammilulla yudhathil avare ummma vekkanam ennu parayano ?
  Quran 73:10
  Avar parayunnathine patty nee kshamikkukayum ozhivakukayum venam ennu.

  Ithu parayunnathine patty anu.

  Pinne jihad ennathinte meaning holy war ennalla. Holy war enna english meaning ulla oru vaakku polum quranil illa. Jihaad means strive and struggle. Not war.

 15. Gireesh Nair എന്താണീ മിതവാതത്തിന്റെ അടിസ്ഥാനം / മാനദണ്ഡം ?ഫെസേബൂകിൽ കുറച്ചായി ചർച്ച കെനിയ ,പാകിസ്ഥാൻ തുടങ്ങീ രാജ്യങ്ങളെ ചൊല്ലിയാണ് .ഒരുകൂട്ടം തീവ്രവാദികൾ താലിബാൻ ,ശബാബ് പോലെയുള്ള വിദ്യാഭ്യാസം പോലുമില്ലാത്തവർ നടത്തുന്ന
  നരമേദത്തിനു മുസ്ലിംകളെ മൊത്തം പ്രതിക്കൂട്ടിലിട്ടു അസഭ്യവർഷം നടത്തുന്നതാണോ മിതവാതം ?

  മുസ്ലിംകളെ അഭിസംബോധന ചെയ്യുന്ന വാക്കുകളിൽ പ്രധാനപ്പെട്ട ഒന്നാണ് 'കാക്കാന്മാർ' എന്ന വിളി .ചിലർ പരസ്യമായോ രഹയമായോ വിളിക്കുന്ന അധിക്ഷേപങ്ങൾ ഇങ്ങനെയൊക്കെയാണ് :തുമ്പ് മുരിഞ്ഞവൻ ,പന്നി ,വരുത്തൻ etc ..പലപ്പോഴും ഫെസ്ബൂക്കിലോ പ്രിന്റിംഗ് മീഡിയകളിലോ മുസ്ലിംകളെ പരാമർഷിക്കുമ്പൊഴൊക്കെ പറയുന്ന കാര്യമാണ് 'ബിരിയാണിം പത്തരീം ….' എന്ന് തുടങ്ങും poultry corporation ന്റെ കണക്കു പ്രകാരം ഏറ്റവും മാംസാഹാരം ഉപയോഗിക്കുന്ന ജില്ല കോട്ടയം .പിന്നീട് വരുന്ന ജില്ലകൾ യഥാക്രമം ഇങ്ങനെ തൃശൂർ ,മലപ്പുറം ,കോഴിക്കോട് ,എറണാകുളം etc. മലപ്പുറത്തെ അപേക്ഷിച്ച് ജനസംഖ്യ കുറഞ്ഞ കോട്ടയവും ,തൃശൂരും ആണ് മാംസ തീറ്റയിൽ ഒന്നാം സ്ഥാനം കയ്യടക്കുന്നത് .എന്നിട് ആരെങ്കിലും ക്രൈസ്തവ വിഭാഗങ്ങളെ അധിക്ഷേപിക്കാരുണ്ടോ !

 16. oru sadaranakkaranu oru mobilo computero pravarthikunna vidya arinjoodatha ee samayathu namukku parayam athum undakiyathu padachavan aaanennu….
  saasathram valarnnu konde irikkum
  puthiya kandethal undavuka tanne cheyyum
  daivam undo illayo ennathu vivaram illatha chodyam aanu
  srishtavine daivam ennu vilikkan ninne padipichavodu chodikk, eniku ariyavunna srishtavu ente maathavum pithavum aanennu…avare bahumanikan padiku adyam,,,,athaanu ella grandhangalum vilivhu parayunnathu
  ariyatha onnine nee daivam ennu vilikkunathine arkum ethirkkan kazhiyilla
  athu ororutharude swakaryamaya branthu
  ninte budhikku atrakke parithi nee kalpikunnullu enna arivu
  if ur god is creator and destructor, y u love him ?
  creation and destruction is truth of universe
  u have right to say anything until we find truth
  if ur book is saying everything, can u please refer and tell the end of world in exact years though your prophets lived just 800yr back.
  and also any life exist rather than in earth

 17. Mr. anuraj thankalparanjallo enne thankalku ariyavunna srishtavu ente madhavum pithavumanu ennu. appo avare srishtichatho avarude mathavum pithavumanu ennal avarum deivamano? enkil manushyar ellam dheivangalano. madhavineyum pithavineyum snehikkan padipichavanalle dheivam.

 18. ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ശാസ്ത്രം ഇത്രയും വളര്‍ന്നിട്ടും പാവം നസറുദ്ദീന്‍ മാത്രം ഇത്ര പാവവും വിവരം കെട്ടവനുമായി പോയല്ലോ?എന്തൊക്കെയാണ് നസറുദ്ദീന്‍ പറഞ്ഞു കൂട്ടുന്നതെന്ന് നോക്കിക്കേ.പ്രപഞ്ചം പലരൂപത്തില്‍ നിലനിന്നിരുന്നു എന്നു വിശ്വസിക്കുന്നതിനേക്കാള്‍ അദ്ദേഹത്തിനിഷ്ടം ഒരു ശക്തി നിലനില്‍ക്കുന്നു എന്ന് വിശ്വസിക്കാനാനത്രെ! അദ്ദേഹം വിശ്വസിച്ചോട്ടെ , ആര്‍ക്ക് വഴക്ക്. പക്ഷെ ആ ശക്തിക്കായി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാന്‍ നസറുദ്ദീന്‍ ഇഷടപ്പെടുമ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ ആ ശക്തിയെന്താണെന്ന് കണ്ടു പിടിക്കാന്‍ ശ്രമിക്കുന്നു. അത്രയേയുള്ളൂ നസറുദ്ദീനേ മാറ്റം.ലോകത്ത് മനുഷ്യനുണ്ടായി കുറച്ചുകാലം കഴിഞ്ഞിട്ടാണ് നസറുദ്ദീന്‍ പറയുന്ന ശക്തി ഉയര്‍ന്നു വന്നിട്ടുള്ളത്.അന്നുമുതല്‍ ആ ശക്തിക്കു മുന്നില്‍ അട്ടിപ്പേറു കിടന്ന് പ്രാര്‍ത്ഥിക്കുന്ന നസറുദ്ദീനേപ്പോലെ ഒരു ഗ്രൂപ്പും ആ ശക്തിക്കകത്തേക്ക് കടന്ന് ചെന്ന് അതിനെ മനസ്സിലാക്കി ആ ശക്തിയെ മനുഷ്യവംശത്തിനായി ഉപയോഗിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു ഗ്രൂപ്പും. അത്രയേയുള്ളൂ കാര്യം.ഞാന്‍ പറഞ്ഞ ആ രണ്ടാം ഗ്രൂപ്പിന്റെ പ്രവര്‍ത്തനഫലമാണ് ഇന്ന് നസറുദ്ദീന്‍ ആ ശക്തിയുടെ വിശേഷങ്ങള്‍ പറയുന്ന ബ്ലോഗും ഇന്റര്‍‌നെറ്റും കം‌പ്യൂട്ടറുമെല്ലാം എന്ന് നസറുദ്ദീനറിയാമോ എന്തോ? നസറുദ്ദീന്റെ ശക്തിക്ക് ഇങ്ങനെയൊന്ന് സൃഷ്ടിക്കാന്‍ പോയിട്ട് ഒരു ഉണക്കയില മറിച്ചുവയ്ക്കാന്‍ പോലുമുള്ള ശക്തിയില്ല എന്ന് നസറുദ്ദീന് പതുക്കേ മനസ്സിലാകും.പിന്നേ ആ ശക്തിയുടെ കഴിവുകാണിക്കാനായി നസറുദ്ദീന്‍ പറയുന്ന ഉപമകളില്‍ അധികപങ്കും ആ ശക്തി അല്ല നസറുദ്ദീന് പറഞ്ഞു തന്നത് , പിന്നയോ നസറുദ്ദീന്‍ നിഷേധിക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രം ആണ്.ഇനി ശാസ്ത്രത്തിന് ഒന്നിലും ഉറപ്പില്ല എന്നു പറയുന്ന നസറുദ്ദീനോട് താങ്കള്‍ കുട്ടിയായിരുന്നപ്പോള്‍ ധരിച്ചിരുന്ന കുപ്പായം ആണോ ഇപ്പോള്‍ ധരിക്കുന്നത്? കാലത്തിനനുസരിച്ച് അതെല്ലാം മാറ്റിയില്ലേ? അതു പോലെ നിലവിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രം ചെന്നെത്തുന്ന നിഗമനങ്ങള്‍ പലതും കൂടുതല്‍ മെച്ചപ്പെട്ട ഉപകരണങ്ങള്‍ വരുന്നതോടെ കൂടുതല്‍ കൃത്യതയോടെ ശരിയോടെ മാറ്റി എഴുതേണ്ടി വരും.ഇതിനെ ഏതാണ്ട് 3000 , 3500 വര്‍ഷങ്ങള്‍ക്കുമുന്‍പ് ജീവിച്ചിരുന്ന അപരിഷ്കൃതരായ ഒരു വിഭാഗം ജനങ്ങള്‍ക്കായി എഴുതിയുണ്ടാക്കിയതും തികച്ചും കാലഹരണപ്പെട്ടതുമായ ഒരു പുസ്തകത്തിനു വേണ്ടി തള്ളിക്കളയുന്നതു കാണുമ്പോള്‍ മി. നസറുദ്ദീന്‍ എനിക്ക് താങ്കളോട് സഹതാപം തോന്നുന്നു.

 19. "തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. ( അവര്‍ പറയും: ) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന്‌ ഞങ്ങളെ കാത്തുരക്ഷിക്കണേ."
  (ഖുര്‍ആന്‍,3:190,191

 20. സൂര്യനെ തന്റെ ആസനത്തിന്റെ അടിയില്‍ ഇരുത്തിയിട്ടു രാവിലെ പറഞ്ഞു വിടും ,പോയി ഉദിക്കേടെ .. :p

 21. പ്രിയ സുഹ്ര്തെ ആദ്യം പറയുന്നാട് എന്ടാണ് എന്ന് ആദ്യം ചിന്ടിക്കുക സ്രിശടവിന്ടെ അനുമടിയില്ലടെ നിന്ടെ ഒരു വിരൽ അനക്കാൻ നിനക്ക് സാധ്യ മല്ല എന്നിട്ടാണോ നീ പ്രബന്ച്ച നാഥനെ വെല്ലു വിളികുന്നാട് ഖുർആൻ ചോദിച്ച പോലെ ഒരു ഈച്ച തട്ടി എടുത്തദു നിനക്ക് തിരിച്ചു വാങ്ങാൻ കഴിയുമോ ഇല്ല സുഹ്ര്റെ സ്രഷ്ടാവിനെ മറകടിരികുക

  ഖുർആനിനെ നിഷേടിക്കാൻ ശാസ്ത്രത്തിനു ഒരു കാലത്തും സാധ്യ മല്ല. അധാണ് കുർ ആൻ

Leave a Reply to Czabique Clt Cancel reply

Your email address will not be published. Required fields are marked *