ഈദുല്‍ അദ്ഹ ആഘോഷിക്കുന്ന ദുല്‍ഹജ്ജ് മാസം മൃഗസ്നേഹികളുടെ മാസമായി നാമകരണം ചെയ്യപ്പെടേണ്ടി വരുമോ എന്ന് സന്ദേഹിക്കേണ്ടി വരുന്നു.കാരണം ഓരോ ബലി പെരുന്നാള്‍ അടുക്കുമ്പോഴും സോഷ്യല്‍ മീഡിയകളിലെ ചൂടന്‍ ചര്‍ച്ച ഇസ്ലാമിലെ പെരുന്നാള്‍ ദിനത്തിലെ ബലിയെ കുറിച്ചാണ്. വര്‍ഷത്തിലെ പതിനൊന്നു മാസവും കാണാത്ത തരത്തില്‍ അണപൊട്ടി ഒഴുകുന്ന മൃഗ സ്നേഹം കണ്ടാല്‍ തോന്നിപ്പോകും ഇവരെല്ലാവരും പൂര്‍ണ്ണമായും സസ്യാഹാര ശീലര്‍ ആണെന്ന്. വിഷയത്തിലേക്ക് വരുന്നതിനു മുന്‍പ് ചില വസ്തുതകള്‍ പരിശോധിക്കാം .

മാംസ ഭോജികള്‍ -ആഗോള തലത്തില്‍:

ലോകത്തെ മൊത്തം ജനസംഖ്യയില്‍ ബഹു ഭൂരിപക്ഷവും മിശ്ര ഭോജികളാണ്. പൂര്‍ണ്ണമായും സസ്യാഹാരം ശീലമാക്കിയവരുടെ എണ്ണം വിവിധ സര്‍വേകള്‍ പ്രകാരം 5-10% ശതമാനം മാത്രമാണ്.സ്വാഭാവികമായും ഈ സോഷ്യല്‍ മീഡിയകളില്‍ സീസണല്‍ ആയി മാത്രം മൃഗ സ്നേഹം പ്രകടിപ്പിക്കുന്നവര്‍ പോലും നല്ല ഒന്നാന്തരം മാംസ ഭോജികള്‍ ആണ് എന്ന് വ്യക്തം. മാത്രമല്ല, തങ്ങള്‍ പൂര്‍ണ്ണമായും സസ്യാഹാരക്കാര്‍ ആണെന്ന് അവര്‍ പോലും അവകാശപ്പെടുന്നുമില്ല. എന്നിട്ടും ഇസ്ലാമിലെ ബലിയെ വിമര്‍ശിക്കുന്നത് കാപട്യമല്ലാതെ മറ്റെന്താണ്.

മാംസാഹാരം പൌരാണിക ഭാരതത്തില്‍:

നമ്മുടെ പൊതു ബോധത്തില്‍ വേരൂന്നിയ വെറും മിഥ്യാ ധാരണയാണ് ഇന്ത്യന്‍ ജനത പൊതുവേ സസ്യാഹാരികള്‍ ആണെന്നത്. പൌരാണിക ഭാരതത്തില്‍ മൃഗബലി അനുഷ്ഠാനങ്ങളുടെ ഭാഗമായിരുന്നു എന്ന് ആരും സമ്മതിക്കുന്ന വസ്തുതയാണ്. എന്നാല്‍ മാംസാഹാരം കഴിക്കുന്നത് അത്ര അസാധാരണ കാര്യമായിരുന്നില്ല എന്ന് എത്രപേര്‍ക്കറിയാം. ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും ബ്രാഹ്മണന്മാര്‍ മാംസഭോജികള്‍ ആയിരുന്നു എന്ന് ചരിത്ര രേഖകള്‍ പറയുന്നു. തമിഴ് കവിയായിരുന്ന കപിലരുടെ കവിതകളില്‍ മാംസാഹാരത്തെ കുറിച്ച് വര്‍ണ്ണിക്കുന്ന കവിതാ ശകലങ്ങള്‍ വരെയുണ്ട്. (Iyengar, P. T. Srinivasa (2001). History of the Tamils: from the earliest times to 600 A.D. History / Asia / India & South Asia (4, reprint ed.). Asian Educational Services. pp. 635 )

വേദങ്ങളില്‍ വരെ മാംസാഹാരം പരാമര്‍ശ വിധേയമായിട്ടുണ്ട്. വിഖ്യാത ചരിത്രകാരന്‍ ദ്വിപേന്ദ്ര നാരായണന്‍ ഝാ തന്റെ കൃതിയായ The Myth Of The Holy Cow -ല്‍ ഗോമാംസം ഇന്ത്യന്‍ ആഹാരസ്വഭാവത്തിന്റെ ഭാഗമായിരുന്നുവെന്ന് പറയുന്നുണ്ട്. മൃഗബലി വൈദികകാലത്ത് സര്‍വ്വ സാധാരണമായിരുന്നു. എല്ലാ പൊതുയാഗങ്ങളുടേയും തയ്യാറെടുപ്പിന്റെ ഭാഗമായുള്ള ഒരു അനുഷ്ഠാനമായ ”ആഗ്‌നേയ” എന്ന സമ്പ്രദായം ഒരു പശുവിനെ കൊല്ലണം എന്ന് നിഷ്‌കര്‍ശിക്കുന്നുണ്ട്. വളരെ പ്രാധാന്യമുള്ള അശ്വമേധയാഗത്തില്‍ 600ല്‍ പരം മൃഗങ്ങളേയും പക്ഷികളേയും കൊന്നിരുന്നു. അതിന്റെ പരിസമാപ്തിയെന്നോണം 21 പശുക്കളെ കുരുതി കൊടുത്തിരുന്നു. പൊതുയാഗങ്ങളുടെ സുപ്രധാന ഘടകമായ ഗോസേവയില്‍ രാജസൂയത്തേയും വജപേയത്തേയും പോലെത്തന്നെ മാരുതിന് ഒരു പശുവിനെ സമര്‍പ്പിച്ചിരുന്നു. പശുക്കളുള്‍പ്പടെയുള്ള മൃഗങ്ങളെ കൊല്ലുന്ന രീതി വിവിധ യജ്ഞങ്ങളില്‍ നമുക്ക് കാണാവുന്നതാണ്.
പശുക്കളെ ഉപഭോഗാര്‍ത്ഥം വധിച്ചിട്ടുണ്ടെന്നതിനും ഗോമാംസം ഭക്ഷിക്കുന്നത് അഭിജാതമായിരുന്നു (de rigeur) എന്നതിനും ധാരാളം പരാമര്‍ശങ്ങള്‍ വൈദിക ഗ്രന്ഥങ്ങളിലും ധര്‍മ്മ ശാസ്ത്രങ്ങളിലുമുണ്ട്. യാജ്ഞവാല്‍ക്യ മുനി മാംസഭക്ഷണം കഴിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ കൊടുത്തിരുന്നു. രണ്ഡിദേവന്‍ എന്ന രാജാവിന്റെ കൊട്ടാരത്തില്‍ ദിനവും 2000ത്തോളം പശുക്കളെ കശാപ്പു ചെയ്തിരുന്നതായി പരാമര്‍ശിക്കുന്നുണ്ട്. ധാന്യത്തോടൊപ്പം അവയുടെ മാംസവും ബ്രാഹ്മണര്‍ക്ക് വിതരണം ചെയ്തിരുന്നു. നേപ്പാളില്‍ ഇന്നും ആചാരങ്ങളുടെ ഭാഗമായി മൃഗ ബലി നടക്കുന്നുണ്ട്.

വാല്മീകി രാമായണത്തില്‍ അയോധ്യ കാണ്ഡം 20, 26, 94 ഭാഗങ്ങളില്‍ ശ്രീ രാമന്‍ വനവാസത്തിനു പുറപ്പെടുമ്പോള്‍ വനവാസ കാലത്ത് മാംസം ഒഴിവാക്കി പഴങ്ങളും തേനും മാത്രം ഭക്ഷിച്ച്‌ ജീവിക്കേണ്ടി വരുമെന്ന് അമ്മയായ കൌസല്യയോടു പറയുന്ന സന്ദര്‍ഭം വിവരിക്കുന്നുണ്ട്. മാത്രമല്ല വനവാസത്തിനിടെ സീതാ ദേവി ശ്രീ രാമനോട് ഒരു മാനിനെ കൊല്ലാന്‍ ആവശ്യപ്പെടുന്നതായും കാണാം.

ബൃഹദാരണ്യകോപനിഷത്ത് പറയുന്നു: “എനിക്കു പണ്ഡിതനും പ്രസിദ്ധനും സഭകളില്‍ പോകുന്നവനും മറ്റുള്ളവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ പറയുന്നവനുമായ പുത്രനുണ്ടാവണം, അവന്‍ എല്ലാ വേദങ്ങളും പഠിക്കണം, ആറ് വര്‍ഷം ജീവിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാംസത്തോടുകൂടിയ ഭക്ഷണം പാകം ചെയ്ത് നെയ്യോടുകൂടി രണ്ടുപേരും കഴിക്കണം. അങ്ങനെയുള്ള പുത്രനെ ജനിപ്പിക്കാന്‍ അവര്‍ ശക്തരാവും. മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാം.”(6418

ബുദ്ധ ജൈന മതങ്ങളുടെ ആവിര്‍ഭാവത്തോടെയാണ് മാംസാഹാര ശീലങ്ങളില്‍ പാപബോധം തോന്നി തുടങ്ങിയത്.

മനുഷ്യന്‍റെ ശരീര പ്രകൃതി:

മനുഷ്യന്‍റെ ശരീര പ്രകൃതിയനുസരിച്ചു നോക്കിയാല്‍ മനുഷ്യന്‍ മാംസാഹാരവും സസ്യാഹാരവും കഴിക്കാന്‍ പര്യാപ്തമായ രീതിയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ ദഹന വ്യവസ്ഥയിലെ എന്‍സൈമുകള്‍ മാംസാഹാരവും സസ്യാഹാരവും ഒരുപോലെ ദഹിപ്പിക്കാന്‍ കഴിയുന്നവയാണ്. മനുഷ്യരില്‍ ലിപ്പേസ്, ട്രിപ്സിന്‍ , കൈമോട്രിപ്സിന്‍ പോലെയുള്ള മാംസാഹാരത്തെ ദഹിപ്പിക്കുന്ന എന്സൈമുകള്‍ പിന്നെന്തിനാണ്? സസ്യ ഭുക്കുകളായ ജീവികളില്‍ അത്തരം സവിശേഷതകള്‍ ഇല്ല തന്നെ. നമ്മുടെ പല്ലുകളുടെ സവിശേഷമായ ഘടനയും രൂപവും മിശ്ര ഭോജനത്തിനു സഹായിക്കുന്നവയാണ്. പരിണാമ വാദ പ്രകാരം അതിജീവന പോരാട്ടങ്ങളുടെ ഭാഗമായി മനുഷ്യന്‍ മാംസാഹാരവും ഭക്ഷിക്കാന്‍ തുടങ്ങി അങ്ങനെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു എന്നാണ് പറയുന്നത്. പ്രകൃതി പരമായും മനുഷ്യന്‍ മാംസം കഴിക്കാന്‍ പര്യാപ്തനാണ് എന്ന് മനസ്സിലാകുമല്ലോ?

മാംസാഹാരവും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും:

ഭക്ഷണത്തിന് വേണ്ടി മാംസാഹാരം ഭക്ഷിക്കല്‍ മാത്രമാണ് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള ഏക പോം വഴി. പ്രതിവര്‍ഷവും 20 മില്ല്യന്‍ ആളുകള്‍ പോഷകാഹാര കുറവ് കൊണ്ട് മാത്രം ലോകത്ത് മരിക്കുന്നുണ്ട്. അതെ സമയം ഒരു സസ്യാഹാരിക്ക് ഒരു മാംസ ഭോജിയെക്കാള്‍ രണ്ടു മൂന്നിരട്ടി ഭക്ഷണം വേണ്ടി വരും ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍.ലോകത്തെ മുഴുവന്‍ പേരും സസ്യാഹാരം ശീലിച്ചാല്‍ ഭൂമിയില്‍ ഭക്ഷണം തികയില്ല എന്ന് മാത്രമല്ല അതിനായി വെട്ടി നശിപ്പിക്കപ്പെടുന്ന സസ്യങ്ങളുടെ കണക്ക് അതി ഭീമമായിരിക്കും . അതോടൊപ്പം ഭൂമിയില്‍ ജന്തു ജാലങ്ങളുടെ ജീവന് വരെ അത്യന്താപേക്ഷിതമായ ഓക്സിജന്റെ ചാക്രിക വ്യവസ്ഥിതി താറുമാറാവുകയും ചെയ്യും.അപ്പോള്‍ മാംസാഹാരം ഒഴിവാക്കിയാല്‍ മനുഷ്യര്‍ക്ക്‌ നില നില്‍പ്പ് സാധ്യമല്ലെന്ന് ഏതു കണക്കുകളില്‍ നിന്നും വ്യക്തമാകും. മാംസാഹാരത്തെ എതിര്‍ക്കുന്നവര്‍ പ്രധാനമായും വാദിക്കുന്നത് ജീവികളെ ആഹാരത്തിനായി കൊന്നൊടുക്കേണ്ടി വരുന്നു എന്നാണ്. ഈ വാദം അംഗീകരിച്ചാല്‍ സസ്യാഹാരവും നമുക്ക് ഉപേക്ഷിക്കേണ്ടി വരും. ആഹാരത്തിനായി മൃഗങ്ങളെ കൊന്നൊടുക്കുന്നതിനേക്കാള്‍ സസ്യങ്ങളെ നാം നശിപ്പിക്കുന്നുണ്ട്. അതിന്‍റെ പാരിസ്ഥിതിക ആഘാതവും വളരെ വലുതാണ്‌. സസ്യങ്ങളും ജന്തു ജാലങ്ങളും ജീവികള്‍ തന്നെയാണ്. മാത്രമല്ല പുതിയ പഠനങ്ങള്‍ പ്രകാരം സസ്യങ്ങള്‍ പരസ്പരം കമ്യൂണിക്കേറ്റ് ചെയ്യുമെന്നും അവയ്ക്ക്ക് വേദനിക്കുമെന്നും ശാസ്ത്രം തെളിയിച്ചു കൊണ്ടിരിക്കുന്നു. മിണ്ടാ പ്രാണികളായ മൃഗങ്ങളെ ആഹാരത്തിനു വേണ്ടി കൊല്ലുന്നത് ക്രൂരതയാണെങ്കില്‍ ഒന്ന് പിടയാന്‍ പോലും കഴിവില്ലാത്ത സസ്യങ്ങളുടെ ജീവനെടുക്കുന്നത് അതിനേക്കാള്‍ ക്രൂരതയല്ലേ. സസ്യങ്ങളില്‍ മൈക്രോ ഫോണുകള്‍ ഘടിപ്പിച്ചു നടത്തിയ ചില പരീക്ഷണങ്ങളില്‍ അവ ആക്രമിക്കപ്പെടുമ്പോള്‍ ദയനീയമായ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതായി മനസ്സിലാക്കാന്‍ ഗവേഷകര്‍ക്ക്‌ സാധിച്ചിട്ടുണ്ട്.

പ്രകൃതിപരമായും ചരിത്ര പരമായും സാമൂഹ്യപരമായും മാംസാഹാരം മനുഷ്യ സമൂഹത്തോട് എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് മനസ്സിലായിക്കാണുമല്ലോ?പുരാതന കാലം മുതല്‍ക്കു തന്നെ മാംസാഹാരം മനുഷ്യന്‍റെ ആഹാര ശീലങ്ങളില്‍ പെട്ടതാണ്. ആഹാരത്തിനു വേണ്ടി ജീവികളെ കൊല്ലുന്നത് പ്രകൃതിയുടെ അലങ്കനീയമായ വ്യവസ്ഥിതിയാണ്.

ഇസ്ലാമിലെ ബലി:

“അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ്‌ അവങ്കല്‍ എത്തുന്നത്‌. അല്ലാഹു നിങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക്‌ കീഴ്പെടുത്തി തന്നിരിക്കുന്നു. ( നബിയേ, ) സദ്‌വൃത്തര്‍ക്ക്‌ നീ സന്തോഷവാര്‍ത്ത അറിയിക്കുക” (ഖുര്‍ആന്‍ 22:37)

ഇസ്ലാമിലെ ബലിയുടെ ലക്‌ഷ്യം നശീകരണമല്ല, ഗുണകാംക്ഷ പരമാണ് എന്ന് മുകളില്‍ ഉദ്ദരിച്ച വചനത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. ബലി മാംസമോ ബലി മൃഗത്തിന്‍റെ രക്തമോ ദൈവത്തിന് ആവശ്യമേയല്ല, മറിച്ച് ബലിയുടെ ലക്‌ഷ്യം ധര്‍മ്മമാണ് എന്ന് വളരെ വ്യക്തമാണ്. ജീവന്‍ കുരുതി കൊടുക്കല്‍ അല്ല ലക്‌ഷ്യം. ദരിദ്രന്‍റെ വിശപ്പടക്കല്‍ ആണ്. ഒട്ടനവധി ഏഷ്യന്‍ -ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഈ ബലി മാംസം എത്തിക്കപ്പെടുന്നു. സൌജന്യമായി തന്നെ. അതോടൊപ്പം മാനവിക നന്മയുടെ പ്രപിതാമഹനായ പ്രവാചകന്‍ ഇബ്രാഹീം നബി (അ)യുടെ ത്യാഗ സ്മരണകള്‍ പുതുക്കുകയും ചെയ്യുന്നു. തനിക്കു ആറ്റു നോറ്റ് കിട്ടിയ മകനെ ദൈവ മാര്‍ഗത്തില്‍ ബലി യര്‍പ്പിക്കാന്‍ ഇബ്രാഹീം സന്നദ്ധനാണോ എന്ന പരീക്ഷണമാണ് നടന്നത്. ഇബ്രാഹീം അതിനു സന്നദ്ധനായി, എന്നാല്‍ അവിടെ ബലി നടന്നില്ല. മകന്‍ പിന്നെയും ഏറെക്കാലം ജീവിച്ചു. അതേ അബ്രഹാമിന്റെ മകന്‍ ഇസ്മയില്‍ പ്രവാചകന്‍, തനിക്കു വിലപ്പെട്ടതെന്തും ദൈവ മാര്‍ഗ്ഗത്തില്‍ ത്യജിക്കാന്‍ തയ്യാറാകണം എന്ന സന്ദേശം നല്‍കുകയാണ് ഈ ചരിത്ര സംഭവത്തിലൂടെ. പാവങ്ങളെ സഹായിച്ചു ദൈവത്തിലേക്ക് അടുക്കുന്ന സാമൂഹ്യ പ്രാധാന്യമുള്ള കര്‍മ്മമാണ്‌ ഇസ്ലാമിലെ ബലി. ഒരു ആരാധനയുമായി ബന്ധപ്പെട്ടു സമയ ബന്ധിതമായി നടപ്പിലാക്കാന്‍ നിശ്ചയിക്കപ്പെട്ടതിനാല്‍ വളരെ പ്രായോഗികമായി ആ കര്‍മ്മം നടപ്പിലാവുകയും ചെയ്യുന്നു.

ഇതാണ് വസ്തുത. വിമര്‍ശകരില്‍ അധികപേരും മാംസാഹാര പ്രിയര്‍ ആണെന്ന് മാത്രമല്ല ഇസ്ലാം മ്ലേച്ചമായി കണ്ടു വിലക്കുന്ന പന്നി മാംസത്തിന്‍റെ പ്രചാരകര്‍ കൂടിയാണ് എന്ന് അവരുടെ പോസ്റ്റുകളില്‍ നിന്ന് മനസ്സിലാക്കാന്‍ ആവും. ഇസ്ലാം വിലക്കിയതിനെ പ്രോത്സാഹിപ്പിക്കുകയും അനുവദിച്ചതിനെ എതിര്‍ക്കുകയും ചെയ്യുക എന്നത് ഇസ്ലാമിക വിമര്‍ശകരുടെ രീതിയാണ്. ഒരു വേള മാംസാഹാരം ഇസ്ലാം വിലക്കിയിരുന്നു എങ്കില്‍ മാംസാഹാരത്തിന്റെ വക്താക്കളായി ഇവര്‍ രംഗത്ത് വരുമായിരുന്നു. ഇന്ന് ഇസ്ലാം വിലക്കിയ മദ്യത്തിന്റെയും പലിശയുടെയും പ്രചാരകര്‍ ആയ പോലെ. ഇസ്ലാമില്‍ വിധി വിലക്കുകള്‍ക്ക് സാമൂഹ്യ മാനമുണ്ട്. സമൂഹത്തിന്‍റെ നിലനില്‍പ്പിനും നന്മയ്ക്കും വേണ്ടിയുള്ള നിയമങ്ങള്‍ ആണ് ഇസ്ലാമില്‍ ഉള്ളത്. മാംസാഹാരം അനുവദിച്ചതും മദ്യവും പലിശയും വിലക്കിയതും ഈ ലക്ഷ്യങ്ങളില്‍ ഊന്നിയാണ്. ഇക്കാര്യം മനസ്സിലാക്കിയാല്‍ വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്ന് ബോധ്യമാവും.

ലേഖകൻ: നസറുദ്ദീൻ മണ്ണാർക്കാട്

25 thoughts on “ഹജ്ജ് കാലത്തെ മൃഗ സ്നേഹികള്‍ !!

 1. മനുഷ്യന്‍റെ ശരീര പ്രകൃതിയനുസരിച്ചു നോക്കിയാല്‍ മനുഷ്യന്‍ മാംസാഹാരവും സസ്യാഹാരവും കഴിക്കാന്‍ പര്യാപ്തമായ രീതിയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

  മാത്രമല്ല പുതിയ പഠനങ്ങള്‍ പ്രകാരം സസ്യങ്ങള്‍ പരസ്പരം കമ്യൂണിക്കേറ്റ് ചെയ്യുമെന്നും അവയ്ക്ക്ക് വേദനിക്കുമെന്നും ശാസ്ത്രം തെളിയിച്ചു കൊണ്ടിരിക്കു

  ഇതിന്റെ രണ്ടും റെഫെറന്‍സ് തരു ..

 2. മച്ചാനെ ഇതാണ് നിനക്ക് ഉള്ള റഫറന്‍സ്,,, ഹേ മനുഷ്യ നിനക്ക് വേണ്ടി അല്ലാതെ നാം
  ഭുമിയില്‍ ഒന്നിനെയും സൃഷ്ടിച്ചില്ല ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊന്നില്‍
  എല്ല ജീവ ജാലങ്ങളും മനുഷ്യന് വേണ്ടി അള്ളാഹു ഉണ്ടാക്കിയതാണ്
  എല്ലാം അവസാനം അല്ലാഹുവിലേക്കും

 3. ഒന്ന് പല്ലിളിച്ചു കൊണ്ട് കണ്ണാടി നോക്കിയേ……. പല്ലുകളില്‍ പോലും നാല് പല്ലുകള്‍ മാംസം ഭക്ഷിക്കാന്‍ വേണ്ടി മാത്രമായുള്ളതാണ്…. വെണ്ടയ്ക കടിച്ച് പറിക്കാന്‍ ഉളിപ്പല്ലുകളുടെ ആവശ്യമുണ്ടോ…? പിന്നെന്തിനാണ് ഉളിപ്പല്ലുകള്‍…? പച്ച മരച്ചീനി കടിച്ച് പറിക്കാനുള്ളതോ….?

 4. Ashkar Lessirey വിവരക്കേടും എഴുന്നിള്ളിച്ചു വന്നേക്കും ഇതില്‍ എവിടെയാണ് സസ്യങ്ങള്‍ക്ക് വേദനിക്കും എന്ന് ഉള്ളത് ..?
  സസ്യങ്ങള്‍ക്ക് ഒരിക്കിലും വേദനിക്കില്ല .. അവയ്ക്ക് നാഡികള്‍ പോലും ഇല്ല

 5. Muhammad Ifthikhar മാംസം കഴിക്കുന്ന സിംഹത്തിനും കടുവയ്ക്കും .. പട്ടിയ്ക്കും മുതലയ്ക്കും ഉള്ള പോലെ കുര്‍ത്ത പല്ലുകള്‍ ആണോ മനുഷന് ഉള്ളത് ..?
  മനുഷന്റെ പല്ലുകള്‍ക്ക് കുരങ്ങന്മ്മാരുടെ പല്ലുകലുമായാണ് സാമ്യം കുര്ങ്ങന്മ്മാര്‍ മാംസം കഴിച്ചാണ് ജീവിക്കുന്നത് അല്ലെ ?
  .. അതിലെലാം ഉപരി മനുഷന്റെ ദഹനെന്ത്രിയങ്ങളുടെ പ്രവര്‍ത്തനം ..സസ്യബൂകിനു സമാനമാണ് ..മനുഷന്റെ മാത്രമല്ല ഒട്ടേറെ മിശ്രബൂകിന്റെയു ദഹനവയവങ്ങള്‍ സസ്യബൂകിനു സമാനമാണ് .. ഇതൊന്നും കൂടാതെ ആയുര്‍വേദം പറയുന്നത് മനുഷന്‍ സസ്യബൂക് ആനെനാണ്

 6. Sajan Paul
  Read it man..
  Its in the very first and second paragraph itself 🙂

  Every stroke of those pruning shears could have the average shrub writhing in agony. Researchers in Bonn, Germany, found plants give off a gas when under 'attack'.

  Super-sensitive microphones picked up a 'bubbling' sound from a healthy plant. But this rose to a piercing screech when it was under threat. Even a tiny insect bite could have an effect.

 7. In the United States, around nine billion animals are slaughtered every year.[citation needed] (this includes about 150.4 million cattle, bison, sheep, hogs, and goats and 8.9 billion chickens, turkeys, and ducks;[citation needed] in 2009, 13,450,000 long tons (13,670,000 t) of beef were consumed in the U.S. alone.[1] In Canada, 650 million animals are killed annually.[2] In the European Union, the annual figure is 300 million cattle, sheep, and pigs, and four billion (an unverified number) chickens

 8. വളരെ മനോഹരമായ ആചാരം. എല്ലാ ആശംസകളും.ഈ ലോകത്തിലെ എല്ലാവരും ഇങ്ങിനെ തുടങ്ങിയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.

 9. എല്ലാ ജീവികളെയും മനുഷ്യന് വേണ്ടിയാണ് ദൈവം സ്രിക്ഷ്ടിച്ചത്‌ എന്നാണു ചിലര്‍ ‍ പറയുന്നത്…. കൊല്ലുന്നവനു‍ മനുഷ്യ ശരീരം നഷ്ടപ്പെട്ടാലും (അല്ലെങ്കില്‍ മരിച്ചാല്‍) വീണ്ടും അവനെ മനുഷ്യന് എന്ന് വിളിയ്ക്കാമോ? അവനവന്‍ ചെയ്യുന്നതിന്റെ ഫലം അനുഭവിയ്ക്കാതെ ഇരിയ്ക്കാന്‍ ഒരിയ്ക്കലും കഴിയില്ല…. മനുഷ്യ ശരീരം നഷ്ടപ്പെട്ടു മനുഷ്യന്‍ അല്ലാതായാല്‍ ചിലപ്പോള്‍ കൊല ചെയ്യുന്നതിന്റെ ശിക്ഷ കിട്ടില്ല എന്ന് പറയാന്‍ കഴിയുമോ?

 10. ആചാരത്തിന്റെ ഭാഗമായി മൃഗങ്ങളെ യാതൊരു തത്വ ധീഷയും കൂടാതെ കൊന്നുടുക്കുക അതും മറ്റുള്ള മൃഗങ്ങളുടെ മുന്നില്‍ വെച്ച് ഒന്ന് യുട്യൂബ് നോക്കുക, പരമ ദയനീയം, നീ ലേഖനത്തില്‍ ചെടികളുടെ ശബ്ദം മൈക്രോ ഫോണ്‍ വെച്ച് കേട്ട് സഹതപിക്കുന്ന ലേഖകന്‍ നമ്മുടെ വെറും ചെവി കൊണ്ട് കേള്‍ക്കാന്‍ പറ്റുന്ന ശബ്ദത്തെ പറ്റി ഒന്നും പറയുന്നില്ല, ഞാന്‍ മാംസാഹാരത്തെ വിമര്ഷികുന്നില്ല ഞാനും ഒരു മാസഹരി ആണ് പക്ഷെ ജീവികളെ അതിന്‍റെ തല്ലയുടെയും മറ്റു സഹജീവികളുടെയും മുന്നില്‍ വെച്ച് വെറും ഒരു ആചാരത്തിന്റെ ഭാഗം ആയി കഴുത് അറക്കുന്നത് ഒരിക്കലും എനിക്ക് അങ്ങികരിക്കാന്‍ പറ്റില്ല, ഇവിടെ ഭക്ഷണം അല്ല ഉദേശം, ലിങ്ക് കാണുക http://www.youtube.com/watch?v=dKQKwWbMNKc

 11. ഇസ്ലാമിൽ ഒരു മൃഗത്തെ കശാപ്പു ചെയ്യുന്നതിനു വ്യക്തമായ മാനദണ്ടങ്ങളുണ്ട്.. അത് പാലിക്കാതെ ആര് ചെയ്താലും അതിന് അവരവർ തന്നെ സമാധാനം പറയേണ്ടിവരും..

  അതിൽ ചിലത്..
  കശാപ്പിനു മുമ്പ് മതിയായ തീറ്റയും വെള്ളവും കൊടുത്തിരിക്കണം
  കശാപ്പു ചെയ്യുന്ന മൃഗത്തിന്റെ മുന്നിൽ വെച്ച് കത്തി മൂർച്ചകൂട്ടാൻ പാടുള്ളതല്ല.
  ഒരു മൃഗത്തിന്റെ മുന്നിൽ വെച്ച് മറ്റ് മൃഗങ്ങളെ കശാപ്പുചെയ്യാൻ പാടില്ല.

 12. മാംസാഹാരം പൌരാണിക ഭാരതത്തില്‍: ///////////
  പുരാണം നോക്കിയാണോ മനുഷ്യർ ഭക്ഷണം കഴിക്കുന്നത്‌ ?

 13. ലോകത്തെ മുഴുവന്‍ പേരും സസ്യാഹാരം ശീലിച്ചാല്‍ ഭൂമിയില്‍ ഭക്ഷണം തികയില്ല എന്ന് മാത്രമല്ല അതിനായി വെട്ടി നശിപ്പിക്കപ്പെടുന്ന സസ്യങ്ങളുടെ കണക്ക് അതി ഭീമമായിരിക്കും . അതോടൊപ്പം ഭൂമിയില്‍ ജന്തു ജാലങ്ങളുടെ ജീവന് വരെ അത്യന്താപേക്ഷിതമായ ഓക്സിജന്റെ ചാക്രിക വ്യവസ്ഥിതി താറുമാറാവുകയും ചെയ്യും ////////

  ഗ്ലോബല്‍ വാമിംഗ് എന്ന ഭീകര അവസ്ഥ ഇന്ന് മനുഷ്യന് ഏറെ വെല്ലുവിളി ഉയര്തിക്കൊണ്ടിരിക്കുന്നു. ഇന്ധന ക്ഷമതയുള്ള വാഹനങ്ങള്‍ ഉപയോഗിച്ചും, ഊര്‍ജ ഉപയോഗം കുറയ്ക്കുന്ന തരത്തിലുള്ള ബള്‍ബുകള്‍ ഉപയോഗിച്ചും ഗ്ലോബല്‍ വാമിംഗ് ന്റെ ഭീകരാവസ്ഥയെ പ്രതിരോധിക്കുവാന്‍ ഇതിനെ പറ്റി പഠനം നടത്തുന്നവര്‍ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. ഇത് വളരെയേറെ സഹായിക്കുമെങ്ങിലും ശാസ്ത്രം അടിവരയിട്ടു പറയുന്നു – ഗ്ലോബല്‍ വാമിംഗ് നെ പ്രതിരോധിക്കുവാന്‍ കാര്യക്ഷമമായ ഒരു മാര്‍ഗം മനുഷ്യന്‍ സസ്യാഹാരിയാവുകാ എന്നതാണ്. അടുത്തിടെ പുറത്തിറങ്ങിയ U N റിപ്പോര്‍ട്ട്‌ പറയുന്നത് ലോകത്ത്തിലെല്ലാവരും സസ്യാഹാരികളായാല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഒരു വലിയ പരിഹാരം കാണാം എന്നാണു. UN food and agricultural organisation ന്റെ ഒരു മുതിര്‍ന്ന അംഗമായ Mr. Henning steinfield ന്റെ റിപ്പോര്‍ട്ട്‌ പ്രകാരം നമ്മള്‍ ഇന്ന് അനുഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഒരു പ്രധാന കാരണം മാംസ വ്യവസായമാണ്‌. ഗ്ലോബല്‍ വാമിംഗ് ന്റെ പ്രധാന കാരണം കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീതൈന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയ വാതകങ്ങളുടെ ആതിക്യമാണ്. ഈ വാതകങ്ങള്‍ പ്രധാനമായും കൂടാന്‍ കാരണം മാംസ വ്യവസായമാണ്‌.

 14. സസ്യഭക്ഷണങ്ങളില്‍ നിന്നും കിട്ടുന്ന ഒരു കലോറി ഊര്‍ജം നിര്‍മ്മിക്കുന്നതിനേക്കാള്‍ 11 മടങ്ങ്‌ ഇന്ധനം ആവശ്യമാണ് മാംസ ഭക്ഷണത്തില്‍ നിന്നും ഒരു കലോറി ഊര്‍ജം നിര്‍മ്മിക്കാന്‍. അതുകൊണ്ട് തന്നെ ഒരു കലോറി മാംസജന്ന്യ ഊര്‍ജം ലഭിക്കാന്‍ 11 മടങ്ങ്‌ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകമാണ് പുറംതള്ളേണ്ടി വരുന്നത്. വന്‍തോതില്‍ ധാന്യവും വെള്ളവും നല്‍കിയാണ്‌ മാംസ ഉല്പ്പാതന ത്തിനു വേണ്ടി ഫാമുകളില്‍ മൃഗങ്ങളെ വളര്‍ത്തുന്നത്. മാംസത്തിന്റെ ഉല്‍പാദനം, വിതരണം, സൂക്ഷിപ്പ് എന്നിവയ്ക്ക് ധാരാളം ഊര്‍ജം ചെലവാകുന്നു. കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുത്തു ഭൂമിയെ രക്ഷിക്കുന്ന വനങ്ങള്‍ വെട്ടിവെളുപ്പിച്ചു അവിടെ ഈ ഫാമുകളിലെ മൃഗങ്ങളുടെ ഭക്ഷണത്തിന് ധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇങ്ങനെ ഏക്കര്‍ കണക്കിന് വനങ്ങളാണ് ഈ ആവശ്യത്തിനു വേണ്ടി ലോകമെമ്പാടും വെട്ടിവെളുപ്പിച്ചു കൊണ്ടിരിക്കുന്നത്.
  മാംസാഹാരം ഉപേക്ഷിച്ചു സസ്യാഹാരിയാവുന്നതാണ് ഗ്ലോബല്‍ വാമിംഗ് നെ പ്രതിരോധിക്കുവാന്‍ ഒരു വളരെ നല്ല മാര്‍ഗമായി Chicago University യിലെ ഒരു പ്രസ്താവനയില്‍ പറയുന്നു. ഒരു സസ്യാഹാരി ഒരു വര്ഷം അന്ധരീക്ഷത്ത്തിലേക്ക് പുറത്തു വിടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ്നെക്കാള്‍ ഒന്നര ടണ്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ് ഒരു മാംസാഹാരി ഒരു വര്ഷം അന്ധരീക്ഷത്ത്തിലേക്ക് പുറത്തു വിടുന്നത്.
  നോബല്‍ സമ്മാനം കിട്ടിയിട്ടുള്ള Intergovernmental panel on climate change എന്ന സംഘടനയുടെ തലവനായ Mr. രാജേന്ദ്ര പച്ചൌരി ജനങ്ങളോട് ആഹ്വാനം ചെയുന്നു- "ദയവായി മാംസാഹാരം കഴിക്കുന്നത്‌ കുറയ്ക്കുകയോ, നിര്‍ത്തുകയോ ചെയ്യുക. കാര്‍ബണ്‍ ന്റെ അളവ് കൂടുന്നതിന് മാംസം ഒരു പ്രധാന പങ്കു വഹിക്കുന്നു. "

 15. ലക്ഷക്കണക്കിന്‌ കോഴികളെയും, പശുക്കളെയും, പന്നികളെയും ആണ് ഇറച്ചി ഫാമുകളില്‍ കുത്തിനിറച്ചു വളര്‍ത്തുന്നത്. ഇവ പുറംതള്ളുന്ന കാഷ്ട്ടം ഏക്കര് കണക്കിന് സ്ഥലത്താണ് കൊണ്ട് തള്ളുന്നത്. ഈ മലത്തില്‍ നിന്നും വന്‍ തോതില്‍ മീതൈന്‍ വാതകമാണ് ഓരോ ദിവസവും അന്ധരീക്ഷതിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. ഒരു കിലോ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറംതള്ളുമ്പോള്‍ ഉണ്ടാവുന്ന ചൂടിനേക്കാള്‍ 20 മടങ്ങ്‌ ചൂടാണ് ഒരു കിലോ മീതൈന്‍ വാതകം പുറംതള്ളുമ്പോള്‍ നമ്മുടെ അന്ധരീക്ഷത്തിനു ഉണ്ടാവുന്നത്.
  ഗ്ലോബല്‍ വാമിംഗ് ന്റെ മറ്റൊരു പ്രധാന കാരണം നൈട്രസ് ഓക്സൈഡ് ന്റെ ആധിക്യമാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡ് നേക്കാള്‍ 300 മടങ്ങ്‌ മാരകമാണ് നൈട്രസ് ഓക്സൈഡ്. UN പറയുന്നത് ലോകത്തിലെ നൈട്രസ് ഓക്സൈഡ് ന്റെ 65% ഉം ഇറച്ചി, മുട്ട, പാല്‍ എന്നിവയുടെ ഉല്പ്പാദനവുമായി ബന്ധപ്പെട്ടു ഉണ്ടാവുന്നതാണ്.

  നമ്മളെയും നമ്മുടെ വരുന്ന തലമുറയെയും ഗ്ലോബല്‍ വാമിംഗ്ല്‍ നിന്നും രക്ഷിക്കാന്‍ നമ്മള്‍ ഓരോരുത്തരും മാംസാഹാരം ഉപേക്ഷിച്ചു സസ്യാഹാരം ശീലമാക്കുന്നതിലൂടെ സാധിക്കും.

 16. മാത്രമല്ല പുതിയ പഠനങ്ങള്‍ പ്രകാരം സസ്യങ്ങള്‍ പരസ്പരം കമ്യൂണിക്കേറ്റ് ചെയ്യുമെന്നും അവയ്ക്ക്ക് വേദനിക്കുമെന്നും ശാസ്ത്രം തെളിയിച്ചു കൊണ്ടിരിക്കുന്നു///////

  Early research- Indian scientist Sir Jagadish Chandra Bose, from Bengal, began to conduct experiments on plants in the year 1900. He found that every plant and every part of a plant appeared to have a sensitive nervous system and responded to shock by a spasm just as an animal muscle does. In addition Bose found that plants grew more quickly amidst pleasant music and more slowly amidst loud noise or harsh sounds. He also claimed that plants can "feel pain, understand affection etc.," from the analysis of the nature of variation of the cell membrane potential of plants under different circumstances

  Recent research- Recent research has shown that plants can respond to electrical impulses, but their lack of a central nervous system and nociceptive A delta fibers implies that plants have no feeling of pain
  wikipedia

 17. പശുക്കളുള്‍പ്പടെയുള്ള മൃഗങ്ങളെ കൊല്ലുന്ന രീതി വിവിധ യജ്ഞങ്ങളില്‍ നമുക്ക് കാണാവുന്നതാണ്.//////

  പണ്ട് കാലങ്ങളിൽ അങ്ങനെ നടന്നിരിക്കാം. എന്നാൽ ഇന്ന് അത്തരം ദുരാചാരങ്ങൾ ഇല്ല. ഈയിടെ കേരളത്തിൽ നടന്ന യാഗങ്ങളിലും, യഞ്ഞങ്ങളിലും പശുവിനെ കൊല്ലുന്നതിനു പകരം അരിമാവുകൊണ്ട് പശുവിന്റെ പ്രതിമ ഉണ്ടാക്കി അതിനെ കൊല്ലുന്ന രീതിയാണ് ഉള്ളത്. പറഞ്ഞു വരുന്നത് കാലഘട്ടം മാറുമ്പോൾ മനുഷ്യർക്കും മാറ്റം വരണം. പണ്ട് സതി സംബ്രതായം ഉണ്ടായിരുന്നു, അന്ന് അത് നടന്നതുകൊണ്ട്‌ ഇന്നും അത് വേണോ ?

Leave a Reply to Ganesh Aroth Kuniyil Cancel reply

Your email address will not be published. Required fields are marked *