അക്ഷര വേട്ട: 'അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം' - പ്രസാധകന് പറയാനുള്ളത് !

ജനങ്ങളെ പല തട്ടുകളാക്കി തിരിച്ചു അഥസ്തിത കീഴാള വര്‍ഗ്ഗത്തിന് അവകാശങ്ങളും നീതിയും നിഷേധിച്ചിരുന്ന, അവരെ വെറും അടിമകളും വിനോദോപകരണവും ഒക്കെ ആക്കി നാല്‍ക്കാലികളെ പോലെ കണ്ടിരുന്ന ഒരു ലോകത്തിനു മുന്നില്‍ നിന്ന് കൊണ്ട് മാനവികതയുടെ വിമോചകന്‍ ദൈവദൂതന്‍ മുഹമ്മദ് കീഴാളജനതയ്‌ക്ക് പ്രതീക്ഷ നല്‍കി കൊണ്ടും മേലാളര്‍ക്ക്‌ വെല്ലുവിളി ആയികൊണ്ടും ദൈവത്തിന്റെ സന്ദേശം ഉറക്കെ വിളിച്ചു പറഞ്ഞു:-

“ഭൂമിയിലെ മര്‍ദ്ദിത വിഭാഗങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ നല്കി ആശ്വസിപ്പിക്കാന്‍ നാം ആഗ്രഹിക്കുന്നു. അവരെ നേതാക്കന്മാരാക്കാനും ഭൂമിയുടെ അവകാശികളാക്കാനും” (ഖുർആൻ 28:5)

പീഡനങ്ങളിലും മര്‍ദ്ദനങ്ങളിലും ഒട്ടും തളരാതെ മുന്നോട്ടു പോയി ആ ഖുര്‍ആന്‍ വചനത്തിന്റെ പൂര്‍ത്തീകരണത്തിനു ശേഷം അറഫാ മലക്ക് മുകളില്‍ നിന്ന് കൊണ്ട് ആ വിപ്ലവകാരി ലോകം കണ്ട ഏറ്റവും മഹത്തായ സോഷ്യലിസ്റ്റ് വാക്യങ്ങള്‍ ഉരുവിട്ടു:-

“ജനങ്ങളേ, അറിഞ്ഞുകൊള്ളുക: നിശ്ചയം, നിങ്ങളുടെ നാഥന്‍ ഏകനാകുന്നു. അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ കറുത്തവന് വെളുത്തവനേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല-ദൈവഭയത്തിന്റെ അടിസ്ഥാനത്തിലല്ലാതെ. ദൈവത്തിങ്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും സൂക്ഷ്മതയുള്ളവനത്രേ”

ലോകത്തിലെ അടിയാളജനത ആ വചനം ഒരു മുദ്രാവാക്യം പോലെ ഏറ്റു വാങ്ങി.. നീതിക്ക് വേണ്ടി നിലകൊണ്ടവര്‍ ജാതീയവേര്‍ത്തിരിവുകള്‍ക്കെതിരെ ആ മുദ്രാവാക്യങ്ങള്‍ വാനിലുയര്‍ത്തി

“മനുഷ്യരെല്ലാം ആദമില്‍ നിന്നാണ്.. ആദമാകട്ടെ മണ്ണില്‍ നിന്നും…”

ആ ദിവ്യ സന്ദേശത്തിന്റെ അവസാന വാക്കുകളും ഏറ്റുവാങ്ങിക്കൊണ്ട് പ്രവാചകാനുയായികള്‍ യാത്രതുടങ്ങി. ഒട്ടകത്തിന്റെ ദിശമാറ്റാന്‍ അതിന്റെ മൂക്കുകയര്‍ ഒന്ന് തിരിക്കാനുള്ള സമയം പോലും അവര്‍ നഷ്ടപ്പെടുത്തിയില്ല. എല്ലാ ദിശകളും സത്യത്തിന്റെ സൂര്യോദയത്തിനായി ഈ ദിവ്യദീപ്തിയെ കാത്തിരിക്കുന്നുവെന്ന് അവര്‍ക്കറിയാമായിരുന്നു. അവര്‍ സഞ്ചരിച്ച വഴികളില്‍ ജീവിതങ്ങള്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. നീതിയുടെ സാക്ഷ്യം വിളംബരപ്പെടുത്തി ലോകത്തിനു അവര്‍ പുതിയ മുഖം നല്കി.

ആ കുളമ്പടി ശബ്ദങ്ങള്‍ക്ക്‌ വേണ്ടി ലോകം മുഴുവനുമുള്ള അടിമകള്‍ കാത്തിരിക്കുകയായിരുന്നു.. ആ വിമോചനത്തിന്റെ കാഹളം അവരുടെ ഹൃദയങ്ങളില്‍ പതിഞ്ഞതും അവര്‍ എല്ലാം മറന്നു അതിനെ നെഞ്ചിലേറ്റാന്‍ ആയി മുന്നോട്ടു വന്നു. അടിമകള്‍ തുല്യത ഇല്ലാത്ത വിധത്തില്‍ മോചിപ്പിക്കപ്പെടുകയായിരുന്നു.. ലോകം മുഴുവനും !!

ഈജിപ്ത് ഭരിച്ച മംലൂക്ക് രാജ വംശം അടിമകള്‍ ആയിരുന്നു. അടിമ ഉടമകളെ ഭരിച്ചു !! ഇസ്ലാം ആണ് അതിനു വഴിയൊരുക്കിയത്.. കുത്തുബുദ്ദീന്‍ ഐബക്ക് എന്ന അടിമവംശ (slave dynasty) സ്ഥാപകന്‍ സുല്ത്താന്‍ മുഹമ്മദ്‌ ഗോരിയുടെ അടിമയായിരുന്നു. അടിമ പിന്നീട് സൈന്യാധിപനായി സുല്‍ത്താനായി. ഒരു പഴയ അടിമയായിരുന്നു ഇന്ത്യ ആക്രമിച്ച ഇബ്രാഹിം ലോദി. ഒരു ശൂദ്രന്‍ മധ്യകാല ഇന്ത്യന്‍ ബ്രാഹ്മണരെ ഭരിച്ചു പകരം വീട്ടിയത് രാജാ റാം മോഹന്‍ റായി പരിഷ്കരിച്ചിട്ടു ഒന്നുമല്ല, ഇസ്ലാം ആണ് അങ്ങനെ ചെയ്തത്

ഇങ്ങു കേരളത്തിലും അവര്‍ണ്ണജനത ഇസ്ലാമിനെ അവരുടെ വിമോചനത്തിന്റെ താക്കോല്‍ ആയി കണ്ടു.. സവര്‍ണ്ണന്റെ ചങ്ങലയില്‍ നിന്നും കൈകാലുകള്‍ ഊരിയെടുത്തു കൊണ്ട് അവര്‍ ഇസ്ലാമിനെ പുല്‍കി.. ചുണ്ടുകള്‍ കൊണ്ട് ഉരുവിടുന്ന ചെറിയൊരു വാക്യം ജനതക് സ്വാതന്ത്ര്യം നല്‍കുന്ന മഹാത്ഭുതം കണ്ടു കുമാരനാശാന്‍ ഇങ്ങനെ പാടി:-

“എത്രയോ ദൂരം വഴി തെറ്റി നില്ക്കെ ണ്ടോ രേഴ ചെറുമന്‍ പോയ്‌ തോപ്പിയിട്ടാല്‍ മിത്രമവനെത്തിച്ചാരത്തിരുന്നിടാം ചെറ്റും പേടിക്കേണ്ട തമ്പുരാരേ”

ചരിത്രത്തില്‍ എമ്പാടും ഇത്തരം ദൃശ്യങ്ങള്‍ കാണാം. അതിന്റെ തുടര്‍ച്ചയോ അല്ലെങ്കില്‍ അതിലോന്നോ മാത്രമായിരുന്നു “അസവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാം” എന്ന ഗ്രന്ഥവും.. സവര്‍ണ്ണന്റെ ക്രൂരതകളും ദ്രോഹങ്ങളും സഹിക്കാന്‍ വയ്യാത്ത അവര്‍ണ്ണജനത തങ്ങളുടെ മോചനത്തിന്റെ മാര്‍ഗ്ഗം എന്ന നിലക്കാണ് ആ പുസ്തകം എഴുതിയത്.. അല്ലാതെ അതൊരു മുസ്ലിം എഴുതിയ പുസ്തകം അല്ല..

പതിറ്റാണ്ടുകള്‍ക്കിപ്പുറവും ആ പുസ്തകത്തിന്റെ പേരില്‍ കോലാഹലങ്ങള്‍ ഉയരുന്നു.. അത് പുറത്തിറക്കുന്നവർ വേട്ടയാടപ്പെടുന്നു..

ഈ സാഹചര്യത്തില്‍ ആണ് പ്രമുഖ ദളിത്‌ ആക്ടിവിസ്റ്റ് ആയ വി പ്രഭാകരനുമായി സകീന്‍ ടി വി ഇന്റെര്‍വ്യൂ നടത്തിയത്.. കാപട്യങ്ങളെയും ക്രൂരതകളെയും തുറന്നു കാണിക്കുകയും ഈ പുസ്തകത്തിന്റെ പേരില്‍ നടക്കുന്ന നീതി നിഷേധങ്ങളെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്യുന്നു:-

1936 ൽ കേരള തിയ്യ യൂത്ത് ലീഗ് പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥമാണ്‌ അസവർണർക്ക് നല്ലത് ഇസ്ലാം. കേരളകൗമുദി സ്ഥാപക പത്രാധിപരായിരുന്ന കെ. സുകുമാരൻ, എസ്.എൻ.ഡി.പി യോഗം നേതാക്കളായിരുന്ന കെ.പി. തയ്യിൽ, എ.കെ. ഭാസ്കർ, സഹോദരൻ അയ്യപ്പൻ,ഒറ്റപ്പാലം പി.കെ. കുഞ്ഞുരാമൻ എന്നിവർ ചേർന്ന് എഴുതിയതാണ്‌ ഈ പുസ്തകം. അയിത്തത്തിന്റെ നുകത്തിൽ നിന്ന് രക്ഷപ്പെടാൻ ഇസ്ലാം ആണ്‌ നല്ലതെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു ഈ ഗ്രന്ഥം. ലേഖകർ എല്ലാം ഇഴവ നേതാക്കളായിരുന്നു. ഇ.വി. രാമസ്വാമി നായ്കരുൾപ്പെടെയുള്ളവരുടെ ആശംസകളും ഉത്ബോധനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 
കൃതിയിലെ കെ.സുകുമാരന്റെ ലേഖനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:
“ ഒരുജാതി, ഒരുദൈവം, ഒരുമതം’ എന്ന ശ്രീനാരായണ സ്വാമിയവർകളുടെ മുദ്രാവാക്യങ്ങൾ ഏകദേശമെങ്കിലും പരിപൂർത്തിയായി പ്രതിഫലിച്ചുകാണുന്നത് ഇസ്‌ലാംമതക്കാരുടെ ഇടയിലാണ്. ഇവരുടെ ഇടയിൽ കല്ലുകെട്ടി ഉറപ്പിച്ചുവെച്ചപോലെ തോന്നുന്ന ഒരു ജാതിഭേദവും ഇല്ലെന്ന് നിസ്സംശയം പറയാവുന്നതാണ്. ‘ഏതൊരു ദിക്കിൽ ധർമം ക്ഷയിച്ച് അധർമം വർധിക്കുന്നുവോ അവിടെ ധർമരക്ഷക്കുവേണ്ടി ഞാൻ അവതരിക്കും’ എന്നതിനുപകരം ‘ഞാൻ എന്റെ നബിമാരെ അയക്കും’ എന്നാക്കിയാൽ ഇസ്‌ലാംമതത്തിന്റെ അടിസ്ഥാനമായ മുദ്രാവാക്യമായി. ‘ഇസ്‌ലാം’ എന്നാൽ സമാധാനം എന്നാണർഥം. “ 

14 thoughts on “അക്ഷര വേട്ട: ‘അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം’ – പ്രസാധകന് പറയാനുള്ളത് !

  1. നാം മനുഷൃർ മൃഗങ്ങളെക്കാലും 'വിവരമില്ലാത്തവരാണോ….?

  2. പതിറ്റാണ്ടുകള്‍ക്കിപ്പുറവും ആ പുസ്തകത്തിന്റെ പേരില്‍ കോലാഹലങ്ങള്‍ ഉയരുന്നു.. അത് പുറത്തിറക്കുന്നവരെ ഭരണകൂടം വേട്ടയാടുന്നു..

  3. എന്നിട്ട് എന്ത് കൊണ്ട് ഇതിൽ എഴുതിയ ആരും ഇസ്ലാം മതം സ്വീകരിച്ചില്ല …….പ്രസാധകൻ അടക്കം ?

  4. “എത്രയോ ദൂരം വഴി തെറ്റി നില്ക്കെ ണ്ടോ രേഴ ചെറുമന്‍ പോയ്‌ തോപ്പിയിട്ടാല്‍ മിത്രമവനെത്തിച്ചാരത്തിരുന്നിടാം ചെറ്റും പേടിക്കേണ്ട തമ്പുരാരേ……

  5. അത് പോലെ സവര്‍ണര്‍ക്ക്‌ മറ്റു മതങ്ങള്‍ സ്വീകരിച്ചു ജൂതംമാരോ ക്രിസ്ത്യനികാലോ .. ഡിങ്കോയിസ്റ്റ്കളോ ആകാമല്ലോ ..

    അപ്പോളും അവര് സവര്‍ണര്‍ അല്ലാതെ ആയി മാറുകയല്ലേ ചെയുന്നത് അവര്‍ക്ക് അതല്ലേ വേണ്ടത്

Leave a Reply to Mujeeb Vp Cancel reply

Your email address will not be published. Required fields are marked *