ഭാഗം: 2 | അല്‍ ഫാറൂഖ്

(ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
പരമ്പരയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കട്ടിലിലില്‍ ചേതനയറ്റ്  കിടക്കുന്ന ഉമറിന്റെ ശരീരം. രക്ഷതസാക്ഷിയുടെ മുഖത്ത് ചൈതന്യത്തിനു ഒരു കുറവും സംഭവിച്ചിട്ടില്ല. ജനലക്ഷങ്ങള്‍ കണ്ണീര്‍ വാര്‍ത്ത് കൊണ്ട് തങ്ങളുടെ നേതാവിനെ അവസാനനോക്ക് കാണാനായി തടിച്ചു കൂടിയിരിക്കുന്നു..

ആള്‍ക്കൂട്ടത്തിനിടെ, കൈകള്‍ ഇബ്നു അബ്ബാസിന്റെ തോളില്‍ താങ്ങി കൊണ്ട് ഒരാള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു…  “ഹേ ഉമര്‍, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.. ദൈവദൂതന്‍ എപ്പോഴും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.. ‘ഞാനും അബൂബക്കറും ഉമറും ഇന്നത് ചെയ്തു, ഞാനും അബൂബക്കറും ഉമറും  ഇവിടെയുണ്ട്, ഞാനും അബൂബക്കറും ഉമറും കൂടി പോവുകയാണ്’.. നിങ്ങള്‍ മൂവരും എപ്പോഴും ഒരുമിച്ചായിരുന്നല്ലോ.. ഉമര്‍, ദൈവം താങ്കളെ പരലോകത്തും താങ്കളുടെ ആ രണ്ടു കൂട്ടുകാര്‍ക്കൊപ്പം തന്നെ ചേര്‍ക്കട്ടെ..’

ശബ്ദം കേട്ട ഭാഗത്തേക്ക് ആളുകള്‍ നോക്കി.. താടിരോമങ്ങള്‍ വരെ കണ്ണീരില്‍ കുതിര്‍ന്നു നില്‍ക്കുന്ന അലി…! ഉമറിന്റെ പ്രിയതോഴന്‍.. “അലി ഇല്ലായിരുന്നെങ്കില്‍ ഉമര്‍ നശിച്ചത് തന്നെ..” ഉമര്‍ പലപ്പോഴും അങ്ങനെ പറയുമായിരുന്നു..

——————

ഉമര്‍..!! പ്രതിഭ..!! അതില്‍ കുറഞ്ഞൊരു വാക്ക് കൊണ്ടും ദൈവദൂതന്റെ ഈ കരുത്തനായ ശിഷ്യനെ വിശേഷിപ്പിക്കാനാവില്ല..

ഭരണാധികാരിയായി കൊണ്ടുള്ള ഉമറിന്റെ കടന്നുവരവ് തന്നെ ഇസ്ലാമികരാഷ്ട്രത്തെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടുള്ള തീരുമാനവും കൊണ്ടായിരുന്നു. മുസ്ലിം സമൂഹത്തിന്റെ മുഴുവന്‍ വീരനായകനായ, ദൈവത്തിന്റെ വാള്‍ എന്ന് നബി വിശേഷിപ്പിച്ച ഖാലിദ് ബിന്‍ വലീദിനെ സര്‍വ്വസൈന്യാധിപസ്ഥാനത്ത് നിന്നും മാറ്റി പകരം അബൂഉബൈദയെ നിയമിച്ച ഉമറിന്റെ തീരുമാനം പ്രമുഖസഹാബികളെ വരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.. ആ സമയത്ത് യര്‍മൂഖില്‍ സിറിയന്‍ സൈന്യവുമായുള്ള നിര്‍ണ്ണായകയുദ്ധത്തില്‍ മുസ്ലിംകളെ നയിച്ച്‌ കൊണ്ട് രണഭൂവിലായിരുന്നു ഖാലിദ്..

എന്നാല്‍ ഉമര്‍ അങ്ങനെയാണ്.. നീതിയുടെ കാര്യത്തില്‍ അദ്ദേഹം ഒരിക്കലും ദുര്‍ബലന്‍ ആയിരുന്നില്ല, നീതിയുടെ കാര്യത്തില്‍ അദ്ദേഹം ഒരുനിമിഷം പോലും പിന്തിച്ചിരുന്നില്ല.. നീതിയുടെ കാര്യത്തില്‍ അദ്ദേഹം ഒരിക്കലും ഒരു ആക്ഷേപകന്റെയും ആക്ഷേപത്തെ ഭയപെട്ടിരുന്നില്ല..  മഹാപര്‍വ്വതങ്ങള്‍ക്ക് വഴിമാറാത്ത, കൊടുങ്കാറ്റുകളെ നേരിടുന്ന മനുഷ്യനാണദ്ദേഹം..!!

ഒരു സര്‍വ്വസൈന്യാധിപസ്ഥാനത്ത് ഇരിക്കെ സംഭവിക്കാന്‍ പാടില്ലാത്ത ചില ചെറിയ പിഴവുകള്‍ ഖാലിദിന് സംഭവിച്ചിട്ടുണ്ട്.. ‘അത് കൊണ്ടെന്താ? ഇസ്ലാമികരാഷ്ട്രത്തിന് എത്രയോ നേട്ടങ്ങള്‍ ഉണ്ടാക്കികൊടുത്ത മനുഷ്യന്‍ ആണ് ഖാലിദ്, സത്യനിഷേധികള്‍ക്കെതിരെ ദൈവം ഉറയൂറിയ വാള്‍ ആണദ്ദേഹം, അദ്ദേഹത്തിന് ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ടാകാം, എങ്കില്‍ തന്നെ അദ്ദേഹം സമൂഹത്തിനു നേടിത്തന്ന നേട്ടങ്ങള്‍ വച്ച് നോക്കുമ്പോള്‍ അതെത്ര നിസ്സാരം. അതിനാല്‍ നമുക്കാ പിഴവുകളെ മറക്കാം..’ ഇങ്ങനെയൊരു ചിന്താഗതി പതിയെ മുളച്ചു വരുന്നത് ഉമര്‍ ഭയന്നു.. സമൂഹത്തില്‍ നിലയും വിലയും ഉള്ള, സമൂഹത്തിനു നേട്ടങ്ങള്‍ നല്‍കുന്നവര്‍ തെറ്റുകള്‍ ചെയ്താലും ശിക്ഷിക്കേണ്ടതില്ല എന്നത് ലോകം ഉണ്ടായ കാലം മുതല്‍ നിലനിന്നിരുന്ന എല്ലാ സംസ്കാരങ്ങളിലെയും ജാഹിലിയ്യാ ചിന്താഗതി ആണ്, ലോകാവസാനം വരെ അത് നിലനില്‍ക്കുകയും ചെയ്യും.. സാധാരണക്കാരന്‍ തെറ്റ് ചെയ്‌താല്‍ ആണ് ശിക്ഷ, സമൂഹത്തില്‍ നിലയും വിലയും പണവും എല്ലാം ഉള്ളവന്‍ തെറ്റ് ചെയ്‌താല്‍ അയാളുടെ സംഭാവനകള്‍ മാനിച്ചു വെറുതെ വിടും.. തന്റെ കാല്‍ച്ചുവട്ടില്‍ ഭൂമിക്കടിയിലേക്ക് ദൈവദൂതന്‍ ചവിട്ടിത്താഴ്ത്തിയ ഈ ജാഹിലിയ്യാചിന്താഗതിയുടെ വിഷവിത്തുകള്‍ വീണ്ടും ഭൂമി പിളര്‍ന്നു മുളച്ചു വരുന്നത് ഉമറിനെ പോലൊരു ക്രാന്തദര്‍ശിക്ക് ഒരിക്കലും അനുവദിക്കാന്‍ കഴിയുന്നതായിരുന്നില്ല..!

ഖാലിദിന്റെ കാര്യത്തില്‍ മാത്രമല്ല, ഇസ്ലാമികരാഷ്ട്രത്തിലെ ഓരോ ഗവര്‍ണ്ണര്‍മാരുടെയും പിരടിയില്‍ എപ്പോഴും ഉമറിന്റെ കരുത്തുറ്റ കൈകള്‍ ഉണ്ടായിരുന്നു.. ചിലപ്പോള്‍ ഹജ്ജിന്റെ സമയത്ത് ഉമര്‍ തന്റെ എല്ലാ ഗവര്‍ണ്ണര്‍മാരെയും വിളിച്ചു കൂട്ടും. എന്നിട്ട് ജനങ്ങളോട് ഇങ്ങനെ പ്രസംഗിക്കും..

“ജനങ്ങളെ, നിങ്ങള്‍ക്കിടയില്‍ നീതിയും സത്യവും നടപ്പാക്കാനാണ് ഞാനിവരെ ഗവര്‍ണ്ണര്‍മാരായി നിയമിച്ചത്. അല്ലാതെ നിങ്ങളുടെ ദേഹത്തിലോ സമ്പത്തിലോ അഭിമാനത്തിലോ അന്യായമായി കൈവെക്കാനല്ല. അതിനാല്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും അവരെ പറ്റി വല്ല പരാതിയുമുണ്ടെങ്കില്‍ ബോധിപ്പിക്കുക..”

ഒരിക്കല്‍ അങ്ങനെ ചോദിച്ചപ്പോള്‍ സദസ്സില്‍ നിന്നൊരാള്‍ എഴുന്നേറ്റു ഉമറിന്റെ ഒരു ഗവര്‍ണ്ണറെ ചൂണ്ടി പറഞ്ഞു. “അമീറുല്‍ മുഅമിനീന്‍, അങ്ങയുടെ ഈ ഗവര്‍ണ്ണര്‍ എന്നെ അന്യായമായി ചമ്മട്ടി കൊണ്ട് ആറടി അടിച്ചിട്ടുണ്ട്.” . അല്‍പ്പം പോലും ശങ്കിക്കാതെ ഉമര്‍ പറഞ്ഞു.. “വരൂ, ആ ഗവര്‍ണ്ണറെ തിരിച്ചടിക്കൂ..” കൂടെയുള്ള ഗവര്‍ണ്ണര്‍മാരില്‍ ഒരാളായ അംറുബ്നുല്‍ ആസ് പറഞ്ഞു. “അമീറുല്‍ മുഅമിനീന്‍. ഗവര്‍ണ്ണര്‍മാര്‍ക്കെതിരില്‍ ഇങ്ങനെ ഒരു വാതില്‍ തുറന്നു കൊടുത്താല്‍ അവര്‍ക്കത്‌ അങ്ങേയറ്റം ദുഷ്കരമായിത്തീരും..” ഇത് കേട്ട ഉമര്‍ ചോദിച്ചു.. “ഞാന്‍ ഈ മനുഷ്യന് പ്രതികാരത്തിനു അവസരം നല്‍കേണ്ട എന്നാണോ? ദൈവദൂതന്‍ പോലും സ്വന്തം ശരീരം അന്യായക്കാരന്റെ പ്രതികാരത്തിനു സമര്‍പ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, അതിലും വലുതല്ല ഒരാളും അംര്‍..” ഉമര്‍ പരാതിക്കാരനോട് പ്രതിക്രിയ നടപ്പാക്കാന്‍ ആവശ്യപ്പെട്ടു.. ഒടുവില്‍ പ്രായശ്ചിത്തമായി രണ്ടായിരം ദിനാര്‍ നല്‍കിയാണ്‌ ആ ഗവര്‍ണ്ണര്‍ ശിക്ഷയില്‍ നിന്നും ഒഴിവായത്..

മറ്റൊരാളെ ഇങ്ങനെയെങ്കിലും രക്ഷിക്കാന്‍ അംറിന് കഴിഞ്ഞു. എന്നാല്‍ കുതിരയോട്ടമത്സരത്തില്‍ അംറിന്റെ മകനെ തോല്‍പ്പിച്ച ഒരു ഈജിപ്ത്കാരനെ ‘ആഭിജാതപുത്രന്മാരെ തോല്‍പ്പിക്കുകയോ’ എന്നും ചോദിച്ചു പ്രഹരിച്ച മകന്റെ പുറത്തു ചാട്ടവാര്‍ പതിച്ചപ്പോള്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിയാതെ നോക്കി നില്‍ക്കേണ്ടി വന്നു.. ഉമര്‍ ക്ഷുഭിതനായി ആ ഈജിപ്ത്കാരനോട് വിളിച്ചു പറയുന്നുണ്ടായ്രുന്നു.. “ഉം, അടിക്ക്, ആഭിജാതപുത്രനെ അടിക്ക്..” ശേഷം അംറിനെ ചൂണ്ടി ഉമര്‍ വീണ്ടും വിളിച്ചു പറഞ്ഞു.. “ഇനി ആ ആഭിജാതനെ അടിക്ക്..” കേട്ട് കണ്ണുതള്ളിപ്പോയി കൂടി നിന്ന എല്ലാവരുടെയും.. അയാള്‍ മാപ്പ് നല്‍കിയത് കൊണ്ട് മാത്രം അംര്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു..

ഈജിപ്തിനെ ഇസ്ലാമിക ലോകത്തിന്റെ ഭാഗം ആക്കിമാറ്റിയ പോരാളിയും പ്രമുഖസഹാബിയും ഈജിപ്തിലെ ഗവര്‍ണ്ണറുമായ അംറുബ്നുല്‍ ആസിനെ പ്രഹരിക്കാന്‍ സാധാരണക്കാരനും ദരിദ്രനും ദിമ്മിയുമായ ഒരാളോട് ഉമര്‍ ആവശ്യപ്പെടുന്നു.. അതായിരുന്നു ഇസ്ലാമിന്റെ നീതി.. ആ നീതിക്ക് മുമ്പില്‍ സ്ഥാനമാനങ്ങളില്ല, വലിപ്പചെറുപ്പങ്ങളില്ല, ധനികനും ദരിദ്രനും ഇല്ല, കറുത്തവനും വെളുത്തവനുമില്ല.. ഉമര്‍ ആ നീതിയുടെ നല്ല നടത്തിപ്പുകാരന്‍ തന്നെയായിരുന്നു.. ഉമറിന്റെ ഇസ്ലാമികരാഷ്ട്രത്തില്‍ നീതിയും സമത്വവും കഴിഞ്ഞേ മറ്റെന്തിനും സ്ഥാനമുള്ളൂ..

ഭരണാധികാരികള്‍ ഭരണീയരില്‍ നിന്നും അല്‍പ്പം പോലും ഉയരത്തില്‍ ആകരുത് എന്ന് ഉമറിനു നിര്‍ബന്ധം ഉണ്ടായിരുന്നു.. അതിനാല്‍ തന്നെ തന്റെ ഗവര്‍ണ്ണര്‍മാര്‍  സാധാരണ ജനങ്ങളില്‍ നിന്നും വ്യത്യസ്തമായ സൌധങ്ങള്‍ പണിയുന്നത് ഉമര്‍ വിലക്കി. ഒരിക്കല്‍ ഒരു ഗവര്‍ണ്ണര്‍ വീടിനു മുന്നില്‍ മനോഹരമായ തൂണുകള്‍ സ്ഥാപിച്ചപ്പോള്‍ ഉമര്‍ അത് പൊളിച്ചു മാറ്റാന്‍ ആവശ്യപ്പെടുകയുണ്ടായി.. ഉമര്‍ ഒരാളെ ഗവര്‍ണ്ണര്‍ ആയി നിയമിക്കുമ്പോള്‍ അയാളുടെ സ്വത്തുവകകളുടെ കണക്കെടുക്കുമായിരുന്നു. ഗവര്‍ണ്ണര്‍ സ്ഥാനത്ത് നിന്നും മാറുമ്പോള്‍ അതില്‍ കൂടുതല്‍ സ്വത്തു അയാളുടെ കയ്യില്‍ വന്നിട്ടുണ്ടെങ്കില്‍ ഉമര്‍ അത് പൊതുഗജനാവിലെക്ക് കണ്ടുകെട്ടുമായിരുന്നു.. നബിയുടെ പ്രമുഖ സഹാബിയും ആദ്യകാലത്ത് തന്നെ ഇസ്ലാം സ്വീകരിച്ചതുമായ സഅദുബ്നുല്‍ അബീവഖാസിനെ വരെ ഉമര്‍ സാമ്പത്തിക വിചാരണക്ക് വിധേയനാക്കി..  അധികാരത്തിന്റെ ബലത്തില്‍ ഒരു ദിര്‍ഹം എങ്കിലും തന്റെ ഏതെങ്കിലും ഒരു ഗവര്‍ണ്ണര്‍ സമ്പാദിച്ചു എന്ന് ജനങ്ങള്‍ വിശ്വസിച്ചു തുടങ്ങിയാല്‍ അത് അവരില്‍ അതൃപ്തിയുടെ സ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങാന്‍ കാരണം ആകും എന്ന് ഉമറിനു നന്നായി അറിയാമായിരുന്നു.. ഭരണാധികാരിയില്‍ ഭരണീയര്‍ അതൃപ്തരായാല്‍ അത് ദൈവത്തിന്റെ അതൃപ്തിക്ക് കാരണം ആകുമെന്ന ഭയം എപ്പോഴും ഉമറില്‍ ജ്വലിച്ചു നിന്നു..

എല്ലാറ്റിനും മാതൃക ആയി കൊണ്ട് ഉമറും അവരുടെ മുന്നില്‍ തന്നെ ഉണ്ടായിരുന്നു.. അറേബ്യ, യമന്‍, ഇറാഖ്, ഇറാന്‍, സിറിയ, ഫലസ്തീന്‍, ഈജിപ്ത് എന്നിവയെല്ലാം അടങ്ങുന്ന വിശാലമായ സാമ്രാജ്യത്തിന്റെ അധിപന്‍ ആയിട്ട് കൂടി അദ്ദേഹം അങ്ങേയറ്റം ദരിദ്രനായി ജീവിച്ചു.. പൊതുഗജനാവില്‍ നിന്നും അദ്ദേഹം ശമ്പളം ആയി സ്വീകരിച്ചത് ഇത്ര മാത്രമാണ്.. കൊല്ലത്തില്‍ രണ്ടു വസ്ത്രങ്ങള്‍, ഹജ്ജാവശ്യാര്‍ത്ഥം ഒരു വാഹനം, അദ്ദേഹത്തിനും കുടുംബത്തിനും ഒരു സാധാരണക്കാരന് വേണ്ടി വരുന്ന ഭക്ഷണത്തിനു വേണ്ട തുക.. അതില്‍ കൂടുതല്‍ അദ്ദേഹം ഒന്നും ഉപയോഗിച്ചില്ല.. രോഗം വന്നപ്പോള്‍ തേന്‍ കഴിക്കാന്‍ വൈദ്യന്മാര്‍ ആവശ്യപ്പെട്ടപ്പോള്‍ പോലും ജനങ്ങളുടെ അനുവാദം വാങ്ങിയ ശേഷം മാത്രമാണ് ബൈത്തുല്‍ മാലില്‍ നിന്നും അദ്ദേഹം തേന്‍ എഴുത്ത് കഴിച്ചത്..

നാട് ക്ഷാമം നേരിട്ട കാലഘട്ടത്തില്‍ ജനങ്ങള്‍ പൂര്‍ണ്ണമായും പട്ടിണിയില്‍ നിന്നും മോചിതരാവുന്നത് വരെ താന്‍ നെയ്യോ മാംസമോ ഉപയോഗിക്കുകയില്ലെന്ന് അദ്ദേഹം ശപഥം ചെയ്തു.. അന്ന് ലോകം കണ്ട ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ ഉടമ വെറും എണ്ണ മാത്രം കഴിച്ചു, കീറിതുന്നിയ വസ്ത്രങ്ങള്‍ ധരിച്ചു ജീവിച്ചു..ഏത് പാതിരാത്രിയിലും ഏതൊരു സാധാരണക്കാരനും പരാതി പറയാനായി അദ്ദേഹത്തിന്റെ പക്കല്‍ ചെല്ലാമായിരുന്നു.. അതിനു പരിഹാരം കാണാതെ പിന്നെ അദ്ദേഹം  ഉറങ്ങാറുണ്ടായിരുന്നില്ല.. തനിക്കും ജനങ്ങള്‍ക്കുമിടയില്‍ സമ്പൂര്‍ണ്ണസമത്വം കൈവരുത്തണമെന്ന് ഉമറിന്നു  നിഷ്കര്‍ഷയുണ്ടായിരുന്നു..  പാതിരാവിലും നഗരങ്ങളും ഗ്രാമങ്ങളും ഉറങ്ങുമ്പോള്‍ ഉമര്‍ മാത്രം ഉറക്കമൊഴിച്ചു ജനങ്ങളുടെ സ്ഥിതികള്‍ അറിയാനായി നടന്നു. പാതിരാവില്‍ സഹായത്തിനു ആളില്ലാതെ പട്ടിണി കിടന്ന കുടുംബത്തിനു അദ്ദേഹം സ്വയം ചുമലില്‍ ഗോതമ്പ് ചാക്ക് ഏറ്റി നടന്നു ഭക്ഷണം പാകം ചെയ്തുകൊടുത്തു… ഗര്‍ഭശുശ്രൂഷക്ക്  ആളെ കിട്ടാതെ കുടുങ്ങിപ്പോയ കുടുംബത്തിനു തന്റെ ഭാര്യയേയും കൂട്ടി സ്വയം പരിചാരകനായി ആ മഹാനായ മനുഷ്യന്‍ ഉറക്കമിളച്ചു നടന്നു..

ഇതെല്ലാം കൊണ്ട് തന്നെ നീണ്ട പത്തു വര്‍ഷങ്ങള്‍ ഒരു വലിയ സാമ്രാജ്യം തന്നെ ഭരിച്ചിട്ടു പോലും പ്രതിഷേധത്തിന്റെയോ നീരസത്തിന്റെയോ ഒരു ചെറുശബ്ദം പോലും ജനങ്ങളില്‍ നിന്നും ഉമറിനു നേരെ ഉണ്ടായില്ല.. ജനങ്ങളുടെ പ്രതിഷേധങ്ങള്‍  ഇല്ലാതാക്കാന്‍ രണ്ടേ രണ്ടു വഴികള്‍ ആണ് ഉള്ളത്. ഒന്ന്, അവരുടെ പ്രതിഷേധങ്ങള്‍ ബലം പ്രയോഗിച്ചു അടിച്ചമര്‍ത്തുക, രണ്ടു നാട്ടിലാകമാനം നീതിയും സമത്വവും കൊണ്ടുവന്നു അവരില്‍ പ്രതിഷേധത്തിന്റെ ലാഞ്ചന പോലും കൊണ്ടുവരാതിരിക്കുക..ഇതില്‍ രണ്ടാമത്തെ വഴി ആയിരുന്നു ഉമര്‍ സ്വീകരിച്ചിരുന്നത്.. അതായിരുന്നു ഇസ്ലാമിന്റെ വഴി, അതായിരുന്നു നബിയുടെ വഴി, അതായിരുന്നു അബൂബക്കറിന്റെ വഴി..!

പലപ്പോഴും അനുവദനീയമായ കാര്യങ്ങള്‍ പോലും സാമൂഹികവിപത്തുകള്‍ ഉണ്ടാക്കുമോ എന്ന ഭയത്താല്‍ അദ്ദേഹം വേണ്ടെന്നു വച്ചു.. അതിലൊന്നായിരുന്നു തന്റെ ബന്ധുക്കളില്‍ ആരെയും ഗവര്‍ണ്ണറോ ഭരണത്തില്‍ പങ്കാളിയോ  ആക്കാതിരുന്നത്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ യോഗ്യരായ അനേകം പേരുണ്ടായിരുന്നു. അവരെ ഭരണത്തില്‍ നിയമിക്കുന്നത് അനനുവദനീയവും ആയിരുന്നില്ല.. എങ്കിലും ‘ഖലീഫ തന്റെ ബന്ധുക്കള്‍ ആയതു കൊണ്ട് ഇന്നയിന്ന ആളുകള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കി’ എന്ന് ജനങ്ങള്‍ പറയുന്നതിനെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.. അതോടൊപ്പം ബന്ധുക്കള്‍ക്ക് സ്ഥാനങ്ങള്‍ നല്‍കുന്ന ഒരു മാതൃക, വരാന്‍ പോകുന്ന ഭരണാധികാരികള്‍ക്ക് ഉണ്ടാവരുതെന്നും അദ്ദേഹം ആഗ്രഹിച്ചു.. ഒരു ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരി ആയി കിസ്റമാരും ഹിര്‍ക്കല്‍മാരും ഒരിക്കലും ഉണ്ടാവരുതെന്നു അദ്ദേഹം ശഠിച്ചു.. അതിനാല്‍ തന്റെ ബന്ധുക്കള്‍ക്ക് പലപ്പോഴും പൊതുമുതലില്‍ നിന്നും ന്യായമായ അവകാശങ്ങള്‍ പോലും നല്‍കാന്‍ അദ്ദേഹം ഭയന്നിരുന്നു..

മറ്റൊന്ന്, നബിയുടെ കാലത്ത് മുസ്ലിം സൈന്യം ഒരു നാട് അധീനപ്പെടുത്തിയാല്‍ ആ നാട്ടിലെ സ്ഥലങ്ങള്‍ സൈനീകര്‍ക്കിടയില്‍ വീതം വയ്ക്കുകയായിരുന്നു പതിവ്, ഉമര്‍ അത് മാറ്റുകയും പകരം സൈനീകര്‍ക്ക് ശമ്പളം നിയമിക്കുകയും ചെയ്തു.. ഒരു കൂട്ടര്‍ക്കിടയില്‍ മാത്രം ഭൂസ്വത്തുകള്‍ വന്നാല്‍ അവരുടെ തലമുറ ജന്മികളായി മാറി ഭാവിയില്‍  നാട്ടില്‍ അസമത്വം വരുമെന്ന് ഉമര്‍ ദീര്‍ഘവീക്ഷണം ചെയ്തു.. ഒരിക്കല്‍ ഒരു സഹാബി തന്‍റെ വീടിനു മുകളിലെ നില പടുത്തുയര്‍ത്തിയപ്പോള്‍ ഉമര്‍ അത് പൊളിക്കാന്‍ ആവശ്യപ്പെട്ടു.. തീര്‍ച്ചയായും അയാള്‍ അയാളുടെ പണം കൊണ്ട് കെട്ടിപടുത്ത വീട് ന്യായമായ അയാളുടെ അവകാശം തന്നെ.. പക്ഷെ അയാളുടെ കുടുംബത്തില്‍ അത്രയും വലിയ വീട്ടില്‍ താമസിക്കാന്‍ മാത്രം അംഗങ്ങള്‍ ഉണ്ടായിരുന്നില്ല.. ആവശ്യത്തില്‍ കവിഞ്ഞ ആഡംബരം ധൂര്‍ത്ത് ആകുമെന്നും, അയാള്‍ ഇങ്ങനെ മണിമാളിക കെട്ടിയാല്‍ ബാക്കിയുള്ളവരിലും പ്രലോഭനം ഉണ്ടാക്കുമെന്നും അങ്ങനെ സുഖലോലുപതയില്‍ സമൂഹം മുങ്ങുമെന്നും അത് ഭാവിയില്‍ അസമത്വം കൊണ്ട് വരുമെന്നും ഉമര്‍ മുന്‍കൂട്ടി കണ്ടറിഞ്ഞു.. തരിശുഭൂമികള്‍ പിടിച്ചു വാങ്ങി കൃഷിക്കാര്‍ക്ക് വിട്ടു കൊടുത്തതും ഈ കാരണങ്ങള്‍ കൊണ്ടുതന്നെ..
മുകളില്‍ പറഞ്ഞവ എല്ലാം വ്യക്തികള്‍ക്ക് അനുവദിച്ചു കൊടുത്ത കാര്യങ്ങള്‍ ആയിരുന്നു.. എങ്കിലും സാമൂഹികവിപത്തിനു സാധ്യത ഉണ്ടാക്കുന്നത്  കര്‍മ്മശാസ്ത്രപരമായി അനുവദനീയമായ കാര്യങ്ങള്‍ ആണെങ്കില്‍ പോലും അവ ഒഴിവാക്കണമെന്ന് ഇസ്ലാമിന്റെ അന്തസ്സത്ത ശരിക്കും തൊട്ടറിഞ്ഞ, സത്യത്തെ ദൈവം മനസ്സിലും നാവിലും മുദ്രണം ചെയ്തുകൊടുത്ത ആ മഹാനായ മനുഷ്യന്‍ മനസ്സിലാക്കിയിരുന്നു…

തന്റെ ഓരോ ചെയ്തികളും അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കുമായിരുന്നു. ‘എന്തിനു താന്‍ ഇന്നയിന്നതൊക്കെ ചെയ്തു’ എന്ന് അവരെ ബോധ്യപ്പെടുത്തുമായിരുന്നു.. ഖാലിദിനെ സൈന്യത്തില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിയ ഉമറിന്റെ ഏറ്റവും വിവാദപരമായ തീരുമാനസമയത്ത് പോലും ജനങ്ങള്‍ ഉമറിനെതിരെ പ്രതിഷേധിക്കാതിരുന്നത് ഉമര്‍ ആ കാര്യങ്ങള്‍ തന്റെ ദൂതന്മാരെ വിട്ടു ഇസ്ലാമികരാഷ്ട്രത്തിന്റെ ഓരോ മുക്കിലും മൂലയിലും ഉള്ള ജനങ്ങള്‍ക്ക് വരെ വിശദീകരണം നല്‍കി എന്നത് കൊണ്ടാണ്.. ജനങ്ങളെ വെറുപ്പിച്ചു കൊണ്ട് അദ്ദേഹം ഒന്നും ചെയ്തില്ല.. എല്ലാം അവരുമായി കൂടിയാലോചിച്ചു.. തന്നെ വിമര്‍ശിക്കാനും തിരുത്താനുമുള്ള സര്‍വ്വസ്വാതന്ത്ര്യവും അവര്‍ക്ക്  നല്‍കി  ‘ഉമര്‍ തെറ്റ് ചെയ്തു കണ്ടാല്‍ വാള്‍ കൊണ്ട് തിരുത്തും’ എന്ന് പറഞ്ഞ പ്രജയെ ഓര്‍ത്ത്  അദ്ദേഹം ദൈവത്തെ സ്തുതിച്ചു.. ഇതെല്ലാം കൊണ്ടുതന്നെ ജനങ്ങള്‍ അദ്ദേഹത്തെ ഒരിക്കലും ഒരു രാജാവായി കണ്ടില്ല. അവര്‍ അദ്ദേഹത്തെ തങ്ങളില്‍ ഒരാളായി കണ്ടു.. ‘ഈ നാട് ഭരിക്കുന്നത് ദൈവത്തിന്റെ വ്യവസ്ഥ ആണ്, ഞങ്ങളെല്ലാവരും അതിന്റെ നടത്തിപ്പുകാര്‍ ആണ്, ഉമര്‍ ഞങ്ങളുടെ നേതാവും’.. ഇതായിരുന്നു ജനങ്ങളുടെ മനസ്സില്‍ നിലനിന്നിരുന്ന കാഴ്ചപ്പാട്.. അത് കൊണ്ടാണ് ഉമറിനെ തേടി സീസറിന്റെ ദൂതന്‍ മദീനയില്‍ വന്ന സമയത്ത് വഴിയില്‍ കണ്ട ഒരു സാധാരണക്കാരനോട് ‘ചക്രവര്‍ത്തി ഉമര്‍ എവിടെയാണ്’ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ ‘ചക്രവര്‍ത്തിയോ? അദ്ദേഹം ചക്രവര്‍ത്തി അല്ല, ഞങ്ങളുടെ നേതാവ് മാത്രം’ എന്ന് മറുപടി പറഞ്ഞത്.. ഉമര്‍ ഒരിക്കലും ജനങ്ങളില്‍ നിന്നും അകലെ ആയി ജീവിച്ചില്ല. അവരില്‍ ഒരാളായി, അവരുടെ ഏതു ആവശ്യവും ന്യായമെങ്കില്‍ പരിഗണിക്കുന്ന, അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന, അവരുടെ പിതാവായി, സഹോദരനായി, മകനായി അദ്ദേഹം ജീവിച്ചു..

ഉമര്‍ ഇങ്ങനെയെല്ലാം ചെയ്യുന്നതിനു പിന്നിലെ പ്രഥമലക്‌ഷ്യം ഒരിക്കലും ജനങ്ങളെ തൃപ്തിപ്പെടുത്തുക ആയിരുന്നില്ല, ജനങ്ങളുടെ പ്രതിഷേധങ്ങളോടുള്ള ഒരു ഭരണാധികാരിയുടെ കേവലം ഭയവും ആയിരുന്നില്ല.. പക്ഷെ തന്റെ ഭരണത്തില്‍ ഒരു മനുഷ്യന്‍ എങ്കിലും അതൃപ്തന്‍ ആയാല്‍, ഒരാളില്‍ എങ്കിലും അമര്‍ഷമോ പ്രതിഷേധമോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ നാളെ താന്‍ ദൈവത്തോട് മറുപടി പറയേണ്ടി വരുമെന്ന ഭയം ഉമറിനെ സദാസമയം അലട്ടിയിരുന്നു.. ‘യൂഫ്രാട്ടീസിന്റെ തീരത്ത്  ഒരു പെണ്ണാട് കൂട്ടം തെറ്റിപ്പോയാല്‍ പോലും ഉമര്‍ അതിനു ദൈവത്തോട് നാളെ മറുപടി പറയേണ്ടി വരും’ എന്ന് പറഞ്ഞു ആ കരുത്തനായ മനുഷ്യന്‍ പലപ്പോഴും ആശങ്കപ്പെട്ടിരുന്നു.. ഉമര്‍ ലക്‌ഷ്യം വച്ചത് ദൈവത്തില്‍ നിന്നുള്ള പ്രീതിയും പ്രതിഫലവും മാത്രമായിരുന്നു..

ഉമര്‍ മുഖേന ശിക്ഷിക്കപ്പെട്ടവര്‍ പോലും ഉമറിന്റെ നീതിബോധത്തില്‍ സംശയിച്ചില്ല.. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സമയത്ത് ഖാലിദ് പോലും പറഞ്ഞത് ‘ഖത്വാബിന്റെ മകന്‍ ജീവിച്ചിരിക്കുമ്പോള്‍ ഫിത്ന ഉണ്ടാകില്ല’ എന്നാണു.. ഖാലിദിന്റെ വാക്കുകള്‍ എത്ര സത്യപൂര്‍ണ്ണം.. ഉമര്‍ രക്ഷസാക്ഷി ആകും വരെ ഇസ്ലാമിക രാഷ്ട്രത്തില്‍ ഒരിക്കലും ഫിത്ന ഉണ്ടായില്ല, കുഴപ്പങ്ങളും കലാപങ്ങളും ഒരിക്കലും തല പൊക്കിയില്ല, ചമ്മട്ടിയും ചാട്ടവാറും ഉപയോഗിക്കാതെ തന്നെ ജനങ്ങള്‍ പൂര്‍ണ്ണ അനുസരണ കൈകൊണ്ടു..

എന്നാല്‍ ഉമറിനു ശേഷം സ്ഥിതിഗതികള്‍ പതിയെ മാറാന്‍ തുടങ്ങി.. അന്ന് ഉമറിന്റെ ഓരോ കര്‍ക്കശനിലപാടിനെയും ചൂണ്ടി ‘ഉമര്‍ എന്തിനു ഇത്ര കര്‍ക്കശക്കാരനാവുന്നു’ എന്ന് സംശയിച്ചവരുടെ ഉള്ളില്‍ പോലും ഉമറിന്റെ നിലപാടുകള്‍ സ്വയം വിശദീകരിക്കപ്പെട്ടു.. ഉമറിന്റെ കാര്‍ക്കശ്യം ഒരു പ്രതിഭാധനന്റെ ക്രാന്തദര്‍ശിത്വം മാത്രമാണെന്ന് അവര്‍ തിരിച്ചറിയുകയായിരുന്നു..

.

ഇസ്ലാമിക സമൂഹം ആകെ ഭിന്നിച്ചു, പ്രശ്നങ്ങളും കലാപങ്ങളും പതിവ്കാഴ്ച ആയി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ നില്‍ക്കെ അലിയുടെ മനസ്സുകളിലേക്ക് ഇപ്പോള്‍ ഉമ്മു അയ്മന്‍റെ വാക്കുകള്‍ കടന്നു വന്നിട്ടുണ്ടാകണം..

ഉമര്‍ രക്തസാക്ഷി ആയി എന്നറിഞ്ഞപ്പോള്‍ അവര്‍ ഇപ്രകാരമാണ് പ്രതികരിച്ചത്..

”ഇസ്ലാം  ഇന്ന് ദുര്‍ബലമായി തീര്‍ന്നിരിക്കുന്നു..” !!

——————

മൂന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

RELATED ITEMS

19 thoughts on “വീരനാം അലിയാര്‍ – ഭാഗം: 2 | അല്‍ ഫാറൂഖ്

 1. മുന്നോട്ടുള്ള എഴുത്തുകളിലും തെറ്റുകള്‍ വരാതെ നീതി പൂര്‍വമായ രീതിയില്‍ തന്നെ എഴുതാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ

 2. ഖലീഫ ഉമ്മറിന്റെ രക്തസാക്ഷ്യത്തിലേക്ക് നയിച്ച കാര്യവും വിശാദ്കരികണമായിരുന്നു

 3. ഖാലിദ്‌ ബിൻ വലീദ് (റ)യെ സൈന്യാധിപ സ്ഥാനത് നിന്നും മാറ്റി നിർത്തിയത് അദ്ദേഹം ഉള്ളത് കൊണ്ടാണ് ഇസ്ലാമിനു വിജയങ്ങൾ ഉണ്ടാവുന്നത് എന്നുള്ള ചിന്ത ജനങ്ങള്ക്ക് ഇല്ലാതിരിക്കാൻ വേണ്ടിയാണ് എന്നാണു മുന്പ് വായിച്ചിട്ടുള്ളത് .(വിജയം അല്ലാഹുവിൽ നിന്നുള്ളതാണ് എന്ന സാരം )

  ഇവടെ പറഞ്ഞിട്ടുള്ളത് ഖാലിദ്‌ (റ)നു തെറ്റ് പറ്റിയിട്ടുള്ളത് കൊണ്ടാണ് എന്നും .

  Confused can you please clear it??

  Jazaakallaahu khair

 4. ഖാലിദുബ്നു വലീദിനു ചെറിയ ചെറിയ പിഴവുകളും പറ്റിയിട്ടുണ്ട്. തന്നെ പുകഴ്ത്തി കവിത എഴുതിയ ആള്ക്ക് സമ്മാനം നല്കിയതും വിവാഹ സംബന്ധമായും പലപ്പോഴും വിമര്ശനത്തിനു വിധേയനായിട്ടുള്ള ആളാണ് ഖാലിദിബ്നു വലീദ്. അതിന്റെ പേരില് ഉമറി (റ)ന്റെ വിചാരണയും നേരിട്ടിട്ടുണ്ട്. Muhammed Kunjhi Chithari

 5. ഖാലിദുബ്നു വലീദിനു ചെറിയ ചെറിയ പിഴവുകളും പറ്റിയിട്ടുണ്ട്. തന്നെ പുകഴ്ത്തി കവിത എഴുതിയ ആള്ക്ക് സമ്മാനം നല്കിയതും വിവാഹ സംബന്ധമായും പലപ്പോഴും വിമര്ശനത്തിനു വിധേയനായിട്ടുള്ള ആളാണ് ഖാലിദിബ്നു വലീദ്. അതിന്റെ പേരില് ഉമറി (റ)ന്റെ വിചാരണയും നേരിട്ടിട്ടുണ്ട്. Muhammed Kunjhi Chithari

 6. അല്ലാഹുവിന്റെ അനുഗ്രഹം അങ്ങിനെയാണ് . ഒരാള്‍ അനുഗ്രഹീതനാകുന്നു.. അത് വായിക്കാന്‍ കഴിയുന്നതിലൂടെ മറ്റുള്ളവരും അനുഗ്രഹീതരാകുന്നു.. ഭാവുകങ്ങള്‍ 🙂

 7. അല്ലാഹുവിന്റെ അനുഗ്രഹം അങ്ങിനെയാണ് . ഒരാള്‍ അനുഗ്രഹീതനാകുന്നു.. അത് വായിക്കാന്‍ കഴിയുന്നതിലൂടെ മറ്റുള്ളവരും അനുഗ്രഹീതരാകുന്നു.. ഭാവുകങ്ങള്‍ 🙂

 8. അല്ലാഹുവിന്റെ അനുഗ്രഹം അങ്ങിനെയാണ് . ഒരാള്‍ അനുഗ്രഹീതനാകുന്നു.. അത് വായിക്കാന്‍ കഴിയുന്നതിലൂടെ മറ്റുള്ളവരും അനുഗ്രഹീതരാകുന്നു.. ഭാവുകങ്ങള്‍ 🙂

 9. Enjoying and enriching reading. Jazakallah!
  Take enough time and give due quality review before publishing, linguistic as well as contents. Even when mentioning factual descriptions of human errors from Sahabas, ensure due care and respect.
  All the best!

 10. തന്റെ ഓരോ ചെയ്തികളും അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കുമായിരുന്നു. ‘എന്തിനു താന്‍ ഇന്നയിന്നതൊക്കെ ചെയ്തു’ എന്ന് അവരെ ബോധ്യപ്പെടുത്തുമായിരുന്നു.. ഖാലിദിനെ സൈന്യത്തില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിയ ഉമറിന്റെ ഏറ്റവും വിവാദപരമായ തീരുമാനസമയത്ത് പോലും ജനങ്ങള്‍ ഉമറിനെതിരെ പ്രതിഷേധിക്കാതിരുന്നത് ഉമര്‍ ആ കാര്യങ്ങള്‍ തന്റെ ദൂതന്മാരെ വിട്ടു ഇസ്ലാമികരാഷ്ട്രത്തിന്റെ ഓരോ മുക്കിലും മൂലയിലും ഉള്ള ജനങ്ങള്‍ക്ക് വരെ വിശദീകരണം നല്‍കി എന്നത് കൊണ്ടാണ്.. ജനങ്ങളെ വെറുപ്പിച്ചു കൊണ്ട് അദ്ദേഹം ഒന്നും ചെയ്തില്ല.. എല്ലാം അവരുമായി കൂടിയാലോചിച്ചു.. തന്നെ വിമര്‍ശിക്കാനും തിരുത്താനുമുള്ള സര്‍വ്വസ്വാതന്ത്ര്യവും അവര്‍ക്ക് നല്‍കി/// ഇത്രയും ജനാതിപത്യം ഇന്നുണ്ടോ >>>>>>?

 11. Assalamualaikum maasha allah sathyasandamaayi eyudaanulla manass thannu anugrahikatte ameen.enik oru question und makkah vijayathinu shesham 12 aalukalkk oyike ellaa aaalukalkkum poruthu koduthirikunnu enn paranjille…adinte hadees undo

Leave a Reply to Ramees Mohamed O Cancel reply

Your email address will not be published. Required fields are marked *