അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതയും ഇസ്ലാമില്‍

 
 
അഭിപ്രായ വ്യത്യാസങ്ങള്‍ മുസ്ലീങ്ങള്‍ തമ്മിലുള്ള ശത്രുതക്കൊരിക്കലും കാരണമാകരുത്. പൊതു നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരിക്കലും അഭിപ്രായവ്യത്യാസങ്ങള്‍ ഒരു തടസ്സമാകുവാന്‍ പാടില്ല. ഈ വിഷയത്തില്‍ മഞ്ചേരി സംയുക്ത മഹല്‍ ഖാസി മുഹമ്മദ്‌ മൌലവി സംസാരിക്കുന്നു.

തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും, കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക്‌ യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക്‌ തന്നെയാണ്‌ ( മടക്കപ്പെടുന്നത്‌. ) അവര്‍ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ച്‌ കൊള്ളും.

[ഖുര്‍ആന്‍ 6:159]

 

നിങ്ങളൊന്നിച്ച്‌ അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച്‌ പോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക്‌ അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്‍റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന്‌ നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക്‌ വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.

[ഖുര്‍ആന്‍ 3:103]

 
 

RELATED ITEMS

Leave a Reply

Your email address will not be published. Required fields are marked *