ഡോ: ഹംസ മലബാരിയുടെ ഹദീസ്‌ രീതിശാസ്ത്രം - മൻഹജുൽ മലൈബാരി

ജന്മനാടായ കേരളത്തിൽ അധികമാരും
അറിയില്ലെങ്കിലും ഹദീസ് പണ്ഡിതൻ എന്ന നിലയിൽ
ഇസ്‌ലാമിക ലോകത്ത് പ്രശസ്തനാണ് ഡോ: ഹംസ മലബാരി

ഹദീസ് നിരൂപണ മേഖലയിൽ പൂർവ്വികരുടെയും പിൽക്കാല
പണ്ഡിതന്മാരുടെയും സംഭാവനകളെ പഠനവിധേയമാക്കി
ഈ രംഗത്ത് സൂക്ഷ്മമായ ഒരു രീതിശാസ്ത്രം
വികസിപ്പിച്ചു എന്നതാണ് ഈ മേഖലയിൽ
ഡോ: ഹംസ മലബാരിയുടെ ഏറ്റവും വലിയ സംഭാവന.

ഈ രീതിശാസ്ത്രത്തെ മൻഹജുൽ മലബാരി എന്നാണ്
ഹദീസ് നിരൂപക പണ്ഡിതന്മാരും
വിദ്യാർത്ഥികളും വിളിക്കുന്നത്.
ഈ മേഖലയിൽ ഒട്ടനവധി ദ്രന്ഥങ്ങളും ധരാളം പ്രബന്ധങ്ങളും
രചിച്ച അദ്ദേഹം കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി ലോക
രാഷ്ട്രങ്ങളിലെ വിവിധ സർവ്വകലാശാലകളിലും
കോളേജുകളിലും ഹദീസ് അധ്യാപനങ്ങൾ നടത്തി വരുന്നു.

ഇപ്പോൾ ദുബൈയിലെ
കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ആന്റ് അറബിക്കിൽ
ഇസ്ലാമിക പഠന വിഭാഗം തലവനായി സേവനമനുഷ്ഠിക്കുന്നു

അദ്ദേഹത്തിന്റെ സംഭാവനക്ക് ഇമാം ഹദ്ദാദ് ചാരിറ്റബിൾ ട്രസ്റ്റ്
നൽകുന്ന അവാർഡ് ദാന ചടങ്ങിൽ അദ്ദേഹത്തിന്റെ
രീതിശാസ്ത്രം വിവരിക്കുന്ന ഭാഗമാണ് ഈ വീഡിയോ

(24 ആഗസ്റ്റ് 2012, കോഴിക്കോട്)

 
 

RELATED ITEMS

Leave a Reply

Your email address will not be published. Required fields are marked *