ദഅവത്ത്: മുസ്ലീങ്ങൾ മറക്കുന്ന ബാദ്ധ്യത

ദഅവത്തിന്‍റെ പ്രാധാന്യത്തെ പറ്റി ഡോ: മുസ്തഫാ കമാല്‍ പാഷ സംസാരിക്കുന്നു. ദഅവത്ത് അഥവാ സത്യാ മാര്‍ഗത്തിലേക്കുള്ള പ്രബോധനം നിര്‍വഹിക്കാനായി ഓരോ കാലഘട്ടത്തിലും ദൈവം പ്രവാചകന്മാരെ നിയോഗിച്ചു . അവര്‍ ആ ബാധ്യത നിര്‍വഹിച്ചു . അവസാന പ്രവാചകനായി മുഹമ്മദ്‌ നബി (സ.അ)യെയും ദൈവം നിയോഗിച്ചു . അദ്ദേഹവും ആ ജോലി ഏറ്റവും ഉത്തമമായ രീതിയില്‍ നിര്‍വഹിച്ചു പോകുന്നതിനു മുന്‍പ് അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക്‌ ഈ സന്ദേശം പകര്‍ന്നു നല്‍കാന്‍ നമ്മെ ഏല്പിച്ചു .

ഈ ദൌത്യത്തിന്റെ പ്രാധാന്യം എത്രത്തോളം?
ഇത് ഏറ്റവും എളുപ്പത്തില്‍ എങ്ങിനെ ചെയ്യാം?

” അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന്‌ പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക്‌ പറയുന്ന മറ്റാരുണ്ട്‌? ”

[Quran 41:33]
 
” യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക്‌ നീ ക്ഷണിച്ച്‌ കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്‍റെ മാര്‍ഗം വിട്ട്‌ പിഴച്ച്‌ പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ. ”

[Quran 16:125]
 
” ന്യായമായ വിഷമമില്ലാതെ ( യുദ്ധത്തിന്‌ പോകാതെ ) ഒഴിഞ്ഞിരിക്കുന്ന വിശ്വാസികളും, തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരും തുല്യരാകുകയില്ല. തങ്ങളുടെ ധനം കൊണ്ടും ദേഹംകൊണ്ടും സമരം ചെയ്യുന്നവരെ ഒഴിഞ്ഞിരിക്കുന്നവരേക്കാള്‍ അല്ലാഹു പദവിയില്‍ ഉയര്‍ത്തിയിരിക്കുന്നു. എല്ലാവര്‍ക്കും അല്ലാഹു നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍ സമരത്തില്‍ ഏര്‍പെടുന്നവര്‍ക്ക്‌ ഒഴിഞ്ഞിരിക്കുന്നവരേക്കാളും കൂടുതലായി അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാണ്‌.

അവന്‍റെ പക്കല്‍ നിന്നുള്ള പല പദവികളും പാപമോചനവും കാരുണ്യവുമത്രെ (അവര്‍ക്കുള്ളത്‌) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. ”

[Quran 4:95-96]
 

RELATED ITEMS

Leave a Reply

Your email address will not be published. Required fields are marked *