15 JULY 2014

ജൂതരെ സംരക്ഷിച്ചത് മുസ്ലിംകള്‍ മാത്രം !!

തെരുവില്‍ വെച്ച് ജൂതന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുക. അയാളുടെ മകളെ പ്രണയിച്ചു വിവാഹം കഴിക്കുക. അവനായിരുന്നു മധ്യകാല യൂറോപ്പിലെ വിഖ്യാത സാഹിത്യങ്ങളിലെ ഹീറോ !!! വിശ്വ വിഖ്യാതമായ ഷേക്സ്പിയര്‍ കൃതികളില്‍ പോലും ജൂതന്മാര്‍ വെറുക്കപ്പെട്ടവരായിരുന്നത് യാദ്രിശ്ചികമായിരുന്നില്ല. അന്നത്തെ യൂറോപ്പിലെ സാമൂഹ്യ പശ്ചാത്തലത്തിന്‍റെ സ്വാധീനം അന്നത്തെ സാഹിത്യ കൃതികളില്‍ പ്രകടമായിരുന്നു. കൊള്ള പലിശക്കാരനായ ശൈലോക് ഒരു ജൂതനായിരുന്നു. ഷേക്ക്‌സ്പിയറിന്റെ മെര്‍ച്ചന്റ് ഓഫ് വെനീസില്‍ ജൂതന്‍ എന്ന വിശേഷണം തന്നെ വെറുക്കപ്പെട്ടവന്‍ എന്ന രീതിയിലാണ്. He was a Jew […]

Read more →
15 OCTOBER 2013

ഹജ്ജ് കാലത്തെ മൃഗ സ്നേഹികള്‍ !!

ഈദുല്‍ അദ്ഹ ആഘോഷിക്കുന്ന ദുല്‍ഹജ്ജ് മാസം മൃഗസ്നേഹികളുടെ മാസമായി നാമകരണം ചെയ്യപ്പെടേണ്ടി വരുമോ എന്ന് സന്ദേഹിക്കേണ്ടി വരുന്നു.കാരണം ഓരോ ബലി പെരുന്നാള്‍ അടുക്കുമ്പോഴും സോഷ്യല്‍ മീഡിയകളിലെ ചൂടന്‍ ചര്‍ച്ച ഇസ്ലാമിലെ പെരുന്നാള്‍ ദിനത്തിലെ ബലിയെ കുറിച്ചാണ്. വര്‍ഷത്തിലെ പതിനൊന്നു മാസവും കാണാത്ത തരത്തില്‍ അണപൊട്ടി ഒഴുകുന്ന മൃഗ സ്നേഹം കണ്ടാല്‍ തോന്നിപ്പോകും ഇവരെല്ലാവരും പൂര്‍ണ്ണമായും സസ്യാഹാര ശീലര്‍ ആണെന്ന്. വിഷയത്തിലേക്ക് വരുന്നതിനു മുന്‍പ് ചില വസ്തുതകള്‍ പരിശോധിക്കാം . മാംസ ഭോജികള്‍ -ആഗോള തലത്തില്‍: ലോകത്തെ മൊത്തം […]

Read more →
1 OCTOBER 2013

ഇസ്ലാമിന്‍റെ ചരിത്രപരമായ പങ്ക് – എം എന്‍ റോയ് കണ്ട ഇസ്ലാം !

  “ഇസ്ലാം ചരിത്രത്തിന്‍റെ അനിവാര്യമായ ഒരു ഉല്‍പന്നമായിരുന്നു. അത് മനുഷ്യ പുരോഗതിയുടെ ഒരു ഉപകരണം കൂടിയായിരുന്നു. മനുഷ്യമനസ്സുകളെ വിപ്ലവകരമായ പരിവര്‍ത്തനത്തിന് വിധേയമാക്കിയ പുതിയ സാമൂഹിക ബന്ധങ്ങളുടെ പ്രത്യയശാസ്ത്രത്തിന്‍റെ പിറവി ഇവിടെ സംഭവിച്ചു” ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവും റാഡിക്കല്‍ ഹ്യുമനിസത്തിന്‍റെ സ്ഥാപകനും കമ്യൂണിസ്റ്റ്‌ ഇന്‍റര്‍ നാഷണലില്‍ അംഗത്വം നേടിയ ആദ്യ ഇന്ത്യക്കാരനുമായ എം എന്‍ റോയ് 1939 ല്‍ എഴുതിയ ‘Historical Role of Islam’ (ഇസ്ലാമിന്‍റെ ചരിത്രപരമായ പങ്ക്) എന്ന പുസ്തകത്തില്‍ നിന്നാണ് മുകളില്‍ […]

Read more →
27 AUGUST 2013

ഞാന്‍ എന്ത് കൊണ്ട് യുക്തിവാദി ആയി ?

ഈ പ്രപഞ്ചവും അതിലെ സര്‍വ്വ ചരാചരങ്ങളും ആകസ്മികവും അലക്ഷ്യവുമായ മാറ്റങ്ങളുടെ സൃഷ്ടിപ്പാണ് എന്ന അന്ധവിശ്വാസം വിശ്വസിക്കാന്‍ ഞാന്‍ ഒരുക്കമല്ല. ഈ പ്രപഞ്ചം ഈ രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ഇവിടെ അനാദിയായി നിലനിന്നിരുന്നു എന്ന് വിശ്വസിക്കുന്നതിനേക്കാള്‍ യുക്തിഭദ്രമായ നിലപാട് ഈ പ്രപഞ്ചത്തിനു പിന്നിലെ ഒരു ശക്തി അനാദിയായി ഇവിടെ നിലനിന്നിരുന്നു എന്ന് വിശ്വസിക്കുന്നതാണ്‌… ഇപ്പോഴുള്ള ശാസ്ത്രഗവേഷണങ്ങള്‍ അനുസരിച്ച് ഭൂമിയില്‍ ആകസ്മികമായി ജീവന്‍ ഉണ്ടാവില്ലെന്നത് ബോധ്യപ്പെട്ട സംഗതിയാണ്. കൊട്ടിഘോഷിക്കപ്പെട്ട ജീവോൽപത്തി സിദ്ധാന്തങ്ങളെല്ലാം ഏതാനും പതിറ്റാണ്ടുകള്‍ കൊണ്ട് ഇതുവരെ അവകാശപ്പെട്ടതെല്ലാം […]

Read more →
31 JULY 2013

ലൈലത്തുല്‍ ഖദ്‌ര്‍ ! കരുത്തിന്റെ രാത്രി..

ലൈലത്തുല്‍ ഖദ്ര്‍ ! കരുത്തിന്റെ രാത്രി !! അല്ലാമാ തബത്തബാഈ ലൈലത്തുല്‍ ഖദ്റിന് നല്കിയ അതിമനോഹരമായ ഒരു വ്യാഖ്യാനം. കരുത്തിന്റെ രാത്രി…… സാമ്പ്രദായികമായ വ്യാഖ്യാനങ്ങളെയൊന്നും അദ്ദേഹം നിഷേധിക്കുന്നില്ല. പക്ഷെ, തന്റെ തഫ്സീറില്‍ ഒരു വരി, ഒരൊറ്റ വരി മാത്രം കൂട്ടിച്ചേര്‍ത്തു കൊണ്ട് സൂറത്തുല്‍ ഖദ്റിന്റെ ആത്മാവ് സ്പര്‍ശിക്കുന്നു അദ്ദേഹം. അടിച്ചമര്‍ത്തലിന്റെയും അവമതികളുടേയും ആയിരം മാസങ്ങള്‍ അനുഭവിക്കേണ്ടി വന്നാലും ഈ ഒരൊറ്റ രാവിന്റെ കരുത്ത് അവരെ വീണ്ടും ശക്തരാക്കും. ഹിറാ ഗുഹയുടെ ഇരുളില്‍ ഇതള്‍ വിരിയുന്ന വായനയുടെ ദീപ്തി. […]

Read more →
26 JULY 2013

ബദർ, മനുഷ്യന് വേണ്ടി മാലാഖമാര്‍ മണ്ണിലിറങ്ങിയ ദിനം !!

അല്‍ ഫുര്‍ഖാൻ, അങ്ങനെയാണ് ഈ ദിനത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഫുര്‍ഖാനെന്നാൽ സത്യാസത്യവിവേചനമെന്നാണർത്ഥം. 1432 വര്‍ഷങ്ങള്‍ക്കു മുന്പ് ഈ ദിനത്തില്‍ ബദറിൻറെ രണാങ്കണത്തില്‍ വെച്ച് സത്യത്തെയും അസത്യത്തെയും ദൈവം വേര്‍തിരിച്ചു കാണിച്ചുതന്നു !! ബദരീങ്ങളുടെ പേരില്‍ നടക്കുന്ന അചാരങ്ങളുടെ കറുത്ത മറകളെ വകച്ചുമാറ്റി പതിനാലു നൂറ്റാണ്ടു മുമ്പുള്ള ബദറിൻറെ ആ രണാങ്കണത്തിലേക്കൊന്നെത്തി നോക്കാമോ? കാണുന്നുണ്ടോ നിങ്ങള്‍ക്കവിടെ 313 സാധാരണക്കാരായ മനുഷ്യരെ? അവരുടെ മുഖത്ത് പട്ടിണി കിടന്നതിൻറെ ക്ഷീണമുണ്ട്. പക്ഷെ മുഖത്തെ നിശ്ചയദാർഢ്യത്തിന് തെല്ലും കുറവില്ല.. തങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന, […]

Read more →
24 JULY 2013

മരുഭൂമിയിൽ നിന്നൊരു ഹീറോ..

80 വർഷങ്ങൾക്കു മുന്പ് അമേരിക്കയിൽ ഒരു ബിൽ വന്നു. ‘സന്പൂർണ്ണ മദ്യ നിരോധനം’. നിയമം നടപ്പിലാക്കാൻ സർക്കാർ ഉത്തരവിട്ടു. പോലീസ് നിയമപാലനത്തിന് രംഗത്തെത്തി. മദ്യപിക്കുന്നവരെയും മദ്യം വിൽക്കുന്നവരെയും തടവിലിടാൻ തുടങ്ങി. നിയമം നടപ്പിലാക്കാൻ മില്ല്യൺ കണക്കിന് ഡോളറുകളും ചെലവഴിച്ചു. പതിനായിരക്കണക്കിന് മദ്യപന്മാരെ കൊണ്ട് അമേരിക്കൻ ജയിലുകൾ നിറഞ്ഞു. പതിനായിരകണക്കിന് ആളുകൾ നിയമപാലനത്തിൻറെ പേരിൽ കൊല്ലപ്പെട്ടു. എന്നിട്ടും ജനങ്ങൾ കുടി നിർത്തിയില്ല. ഒടുവില് നാല് വർഷങ്ങൾക്കു ശേഷം ശക്തമായ ഭരണസംവിധാനമുള്ള അമേരിക്കൻ ഭരണകൂടം മദ്യപന്മാർക്ക് മുന്പിൽ മുട്ടുകുത്തി. ബിൽ […]

Read more →